അബുദാബിയിലെ യാസ് ഐലന്‍ഡില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക തെളിഞ്ഞു; കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം

അബുദാബിയിലെ യാസ് ഐലന്‍ഡില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക തെളിഞ്ഞു; കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം
ഇന്ത്യ പുതിയ കൊവിഡ് പ്രതിസന്ധി നേരിടുമ്പോള്‍ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ ഓക്‌സിജനും, വെന്റിലേറ്ററും, മരുന്നും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സപ്ലൈ ഉറപ്പാക്കി ഒപ്പമുണ്ട്. ഇതിന് പുറമെയാണ് യുഎഇയിലെ ബുര്‍ജ് ഖലീഫയും, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ഹെഡ്ക്വാര്‍ട്ടേഴ്‌സും ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ത്രിവര്‍ണ്ണ പതാകയില്‍ ദീപാലംകൃതമായത്.

ഇതിന് പിന്നാലെ അബുദാബിയിലെ യാസ് ഐലന്‍ഡും ഈ പട്ടികയില്‍ ഇടംപിടിക്കുകയാണ്. അബുദാബിയിലെ സുപ്രധാന വിനോന മേഖലയാണ് യാസ് ഐലന്‍ഡ്. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യാസ് ഐലന്‍ഡില്‍ ത്രിവര്‍ണ്ണ പതാക തെളിഞ്ഞത്.

യാസ് ഐലന്‍ഡിലെ ഗ്രിഡ് ഷെല്‍ കനോപിയിലാണ് ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചത്. സുപ്രധാനമായ സമയത്ത് പ്രതീക്ഷയുടെയും, ഐക്യത്തിന്റെയും സന്ദേശമാണ് ഈ ഐക്യദാര്‍ഢ്യത്തിലൂടെ പങ്കുവെച്ചത്.

ഇന്ത്യ ഇന്‍ യുഎഇ കെട്ടിടത്തിലെ ത്രിവര്‍ണ്ണ പതാക പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. പരീക്ഷണ ഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന സുഹൃത്ത് യുഎഇയ്ക്ക് നന്ദി, പോസ്റ്റില്‍ കുറിച്ചു.


Other News in this category4malayalees Recommends