യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വിജയകരമായി നൂറ് ദിവസം തികച്ചു; ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ണായകമായ വെല്ലുവിളികളില്‍ പലതും ഏറ്റെടുത്ത കഴിവുറ്റ വനിത; ബൈഡന്റെ നിരവധി അജണ്ടകള്‍ക്ക് കരുത്തേകുന്നു

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വിജയകരമായി നൂറ് ദിവസം തികച്ചു; ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ണായകമായ വെല്ലുവിളികളില്‍ പലതും ഏറ്റെടുത്ത കഴിവുറ്റ വനിത; ബൈഡന്റെ നിരവധി അജണ്ടകള്‍ക്ക് കരുത്തേകുന്നു
യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വിജയകരമായി നൂറ് ദിവസം തികയ്ക്കുന്നു. ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന്റെ അനിവാര്യഘടകമായി മാറിയ കമല തിളങ്ങുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ബൈഡന്‍ ഭരണകൂടമേറ്റെടുത്ത കടുത്ത വെല്ലുവിളികളില്‍ പലതും ഏറ്റെടുത്ത് വിജയകരമായി മുന്നോട്ട് പോകുന്നത് കമല ഹാരിസാണെന്നത് അവരുടെ കഴിവ് തെളിയിക്കുന്നു.

മെക്‌സിക്കോയില്‍ നിന്നും സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ കമല നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്. ഇത്തരം കുടിയേററ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതില്‍ യുഎസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റ് പാര്‍ട്ടിയിലെയും പ്രസിഡന്റുമാര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് കമല കണ്ടെത്തിയിരിക്കുന്നത്. ഈ കുടിയേറ്റ പ്രശ്‌നത്തിന് അനായാസ പരിഹാരങ്ങളില്ലെന്നും അവര്‍ നിര്‍ണയിച്ചിരുന്നു.

ബൈഡന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ കമലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ വരെ നെറ്റി ചുളിച്ചിരുന്നു. ഇന്ത്യന്‍ വംശജക്ക് ഈ ഉത്തരവാദിത്വമുള്ള സ്ഥാനത്ത് തിളങ്ങാനാവുമോയെന്ന് പലരും സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെയെല്ലാം നാവടപ്പിക്കുന്ന പ്രകടനമാണ് കമല ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കാഴ്ച വച്ചിരിക്കുന്നത്. ബൈഡന്റ് പ്രധാനപ്പെട്ട അജണ്ടകളുടെ നട്ടെല്ലായി നിലകൊള്ളാനും കമലയ്ക്ക് സാധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends