ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി

ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി
ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചി. രോഗവ്യാപനം തടയാന്‍ ലോക്ഡൗണ്‍ സഹായകമാകും. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നിര്‍ദേശം. കുറച്ച് ആഴ്ചകള്‍ എങ്കിലും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഡോ. ആന്റണി എസ് ഫൗച്ചി പറയുന്നത് ഇന്ത്യ സമ്പൂര്‍ണമായി അടച്ചിട്ട് കോവിഡ് വ്യാപനം തടയണം. അതുവഴി മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടന്ന് പോകുന്നത് അത്യന്തം ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായി ചെയ്യേണ്ടത് രോഗികള്‍ക്ക് ആശ്വാസമെത്തിയെന്ന് ഉറപ്പാക്കലാണ്. അമേരിക്കയും മറ്റു രാജ്യങ്ങളും ചെയ്ത പോലെ ലോകം അടിയന്തരമായി ഇന്ത്യക്ക് സഹായമെത്തിക്കണം. മറ്റൊന്ന് കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാന്‍ പ്രത്യേക ആശുപത്രികള്‍ നിര്‍മിക്കണം. സൈന്യം ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കണമെന്നും ആന്റണി എസ് ഫൗച്ചി പറഞ്ഞു ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ മെഡിക്കല്‍ ഉപദേശകനാണ് ഫൗച്ചി.

Other News in this category4malayalees Recommends