ഇവിടെ റോക്കറ്റിന് തീകൊളുത്തുന്നു, അവിടെ ശവത്തിനും! ഇന്ത്യയുടെ കൊവിഡ്19 പ്രതിസന്ധിയെ പരിഹസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോസ്റ്റ്; ക്രൂരമായ സോഷ്യല്‍ പോസ്റ്റിന് വിമര്‍ശനം

ഇവിടെ റോക്കറ്റിന് തീകൊളുത്തുന്നു, അവിടെ ശവത്തിനും! ഇന്ത്യയുടെ കൊവിഡ്19 പ്രതിസന്ധിയെ പരിഹസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോസ്റ്റ്; ക്രൂരമായ സോഷ്യല്‍ പോസ്റ്റിന് വിമര്‍ശനം
അയല്‍രാജ്യത്ത് കൊവിഡ്19 വരുത്തിവെച്ച മാനുഷിക ദുരന്തത്തെ പരിഹസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധിയെ മനുഷ്യത്വരഹിതമായി പരിഹസിച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റിട്ടത്.

ചൈനയുടെ ട്വിറ്റര്‍ വേര്‍ഷനായ വെയ്‌ബോയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ഡ്രല്‍ പൊളിറ്റിക്കല്‍ & ലീഗല്‍ അഫയേഴ്‌സ് കമ്മീഷന്‍ പരിഹാസം ചൊരിഞ്ഞത്. ചൈന റോക്കറ്റ് ലോഞ്ച് നടത്തുന്നതും, ഇന്ത്യയില്‍ മൃതശരീരങ്ങള്‍ക്ക് തീകൊളുത്തുന്നതുമായ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് പോസ്റ്റ്.

'ചൈനയില്‍ തീകൊളുത്തുന്നത് Vs ഇന്ത്യയില്‍ തീകൊളുത്തല്‍', എന്നാണ് പാര്‍ട്ടി നല്‍കിയ തലക്കെട്ട്. എന്നാല്‍ ദേശീയതയില്‍ ഊറ്റം കൊള്ളുന്നതിന് പകരം ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പോസ്റ്റ് കണ്ട് രോഷാകുലരാകുകയാണ് ചെയ്തത്. ഇത് തെറ്റായ രീതിയാണെന്നും, ഇന്ത്യയോട് അനുഭാവം കാണിക്കുകയാണ് വേണ്ടതെന്നും ഉപയോക്താക്കള്‍ പാര്‍ട്ടിയെ ഉപദേശിച്ചു.

ബഹിരാകാശത്ത് എത്തിക്കുന്ന തങ്ങളുടെ ആദ്യ സ്ഥിര ബഹിരാകാശകേന്ദ്രത്തിന്റെ പ്രധാന മോഡ്യൂള്‍ ചൈന വ്യാഴാഴ്ച വിക്ഷേപിച്ചിരുന്നു. ബഹിരാകാശത്ത് ചൈനയുടെ താല്‍പര്യങ്ങള്‍ വിജയിപ്പിക്കുന്നത് തുടരുന്നതിന്റെ അവസാന നടപടിയില്‍ ഇന്ത്യയുടെ കൊവിഡ് പ്രതിസന്ധിയെ ഉള്‍പ്പെടുത്തിയത് ചൈനയ്ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്.


Other News in this category4malayalees Recommends