അമ്മയെ സഹായിക്കാന്‍ നോക്കി കൊച്ചുമിടുക്കന്‍! പല്ലുതേക്കുന്ന ടൂത്ത്ബ്രഷ് ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് കണ്ട് ഞെട്ടി അമ്മ

അമ്മയെ സഹായിക്കാന്‍ നോക്കി കൊച്ചുമിടുക്കന്‍! പല്ലുതേക്കുന്ന ടൂത്ത്ബ്രഷ് ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് കണ്ട് ഞെട്ടി അമ്മ
കൊവിഡ് കാലത്ത് വീട്ടിലുള്ള കുട്ടികളെ കൊണ്ട് തോറ്റ് മാതാപിതാക്കള്‍ ഒരു വിധമായിട്ടുണ്ട്. ചെറിയ കുട്ടികളെ അടക്കിയൊതുക്കി നിര്‍ത്താന്‍ കഴിയാതെ രക്ഷിതാക്കള്‍ വിഷമിക്കുകയാണ്. ഇതിനിടയിലാണ് ഒരു കൊച്ചുമിടുക്കന്റെ വാര്‍ത്ത ഓണ്‍ലൈന്‍ ലോകത്ത് വൈറലാകുന്നത്.

വീട്ടില്‍ അമ്മയെ ഒന്ന് സഹായിക്കാമെന്നാണ് ഈ കൊച്ചുമിടുക്കന്‍ ചിന്തിച്ചത്. പക്ഷെ ആ സഹായം കണ്ട് അമ്മ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് മാത്രം. അമ്മയുടെ പല്ലുതേക്കുന്ന ബ്രഷ് ഉപയോഗിച്ചാണ് രണ്ട് വയസ്സുള്ള മകന്‍ ടോയ്‌ലെറ്റ് വൃത്തിയാക്കിയത്!

ടോയ്‌ലറ്റ് ബൗളിന് അകത്ത് ടൂത്ത്ബ്രഷ് ഉപയോഗിച്ച് വളരെ ശ്രദ്ധയോടെയും സന്തോഷത്തോടെയുമാണ് ആ കുഞ്ഞ് വൃത്തിയാക്കല്‍ നടത്തിക്കളഞ്ഞത്. മകന്റെ പ്രവൃത്തി ചിത്രീകരിച്ച അമ്മ ഫേസ്ബുക്കില്‍ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

'2 വയസ്സുള്ള മകന്‍ ടൂത്ത്ബ്രഷ് ഉപയോഗിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്തായാലും കുഞ്ഞിന്റെ നിഷ്‌കളങ്കമായ വൃത്തിയാക്കല്‍ വീഡിയോ ഇതിനകം വൈറലായി. നൂറുകണക്കിന് രക്ഷിതാക്കളാണ് തങ്ങള്‍ക്ക് നേരിട്ട കഥകളും ഇതോടൊപ്പം പങ്കുവെച്ചത്. എന്തായാലും മകന്റെ വൃത്തിയാക്കല്‍ നേരിട്ട് കണ്ട അമ്മ പുതിയൊരു ടൂത്ത്ബ്രഷ് വാങ്ങിയെന്നതാണ് കഥയുടെ സംഗ്രഹം!

Other News in this category4malayalees Recommends