മുന്‍ കാമുകന് പുതിയ കാമുകിയെ കിട്ടി; അസൂയ മൂത്ത 38കാരി കിടപ്പുമുറിയില്‍ കടന്നുകയറി എതിരാളിയെ മുടിക്ക് വലിച്ച് മര്‍ദ്ദിച്ച് അവശയാക്കി!

മുന്‍ കാമുകന് പുതിയ കാമുകിയെ കിട്ടി; അസൂയ മൂത്ത 38കാരി കിടപ്പുമുറിയില്‍ കടന്നുകയറി എതിരാളിയെ മുടിക്ക് വലിച്ച് മര്‍ദ്ദിച്ച് അവശയാക്കി!
മുന്‍ കാമുകന്റെ കിടപ്പുമുറിയില്‍ കണ്ടെത്തിയ സ്ത്രീയെ നാല് വയസ്സുള്ള മകന്റെ മുന്നിലിട്ട് അക്രമിച്ച് യുവതി. മുന്‍ കാമുകന്റെ വീടിന് പുറത്ത് സ്ത്രീയുടെ ചെരുപ്പും, ഹാന്‍ഡ്ബാഗും കണ്ടതോടെയാണ് അസൂയ മൂത്ത് മേരി വില്‍കിന്‍സണ്‍ രോഷാകുലയായത്.

ഇതോടെ മറ്റൊന്നും നോക്കാതെ പൂര്‍വ്വകാമുകന്റെ വീട്ടിലേക്ക് 38കാരി കടന്നുകയറി. മുന്‍ കാമുകന്റെ കിടക്കയില്‍ സ്ത്രീയെ കണ്ടതോടെ രോഷം ഇരട്ടിച്ച ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. മുടിക്ക് പിടിച്ച് വലിച്ചും, കടിച്ചും യുവതിയെ പരുക്കേല്‍പ്പിച്ചതിന് പുറമെ ഇടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഹള്ളില്‍ ഡിസംബറിലാണ് സംഭവം.

മുന്‍ കാമുകന്റെ കാമുകിയെ അക്രമിച്ചെങ്കിലും ഇവര്‍ക്ക് ജയില്‍ശിക്ഷ നല്‍കാതെ കോടതി 12 മാസത്തെ ശിക്ഷ 12 വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുനല്‍കി. കൂടാതെ റിഹാബിലിറ്റേഷന്‍ നടപടികള്‍ നേരിടാനാണ് ഉത്തരവ്. രണ്ട് മക്കളുടെ അമ്മയായ യുവതിക്കാണ് അക്രമം നേരിടേണ്ടി വന്നത്. ഇവര്‍ക്ക് പരുക്കുകള്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നു.

അസൂയ മൂത്താണ് യുവതി അക്രമം നടത്തിയതെന്ന് വിധി പ്രസ്താവിക്കവെ ജഡ്ജ് ചൂണ്ടിക്കാണിച്ചു. നാല് വയസ്സുള്ള മകനെയും കൂടെ കൂട്ടിയതിനെയും ജഡ്ജ് കുറ്റപ്പെടുത്തി.


Other News in this category4malayalees Recommends