അന്ന് അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്തത് പിന്നീട് നഷ്ടബോധമുണ്ടാക്കി ; ചാര്‍മിള

അന്ന് അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്തത് പിന്നീട് നഷ്ടബോധമുണ്ടാക്കി ; ചാര്‍മിള
ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങി നിന്ന നടി ആയിരുന്നു ചാര്‍മ്മിള ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ നടിക്ക് കഴിഞ്ഞില്ല വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണ് കരിയറിനെ പാടേ തകര്‍ത്തുകളഞ്ഞത്.

കരിയര്‍ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാന്‍ തയ്യാറായത് പിന്നീട് മണ്ടത്തരം ആയിതോന്നി എന്നും ചാര്‍മ്മിള പറയുന്നു.

അന്ന് അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്തത് പിന്നീട് അത് നമുക്കുണ്ടായ വലിയ നഷ്!ടമായി പോയി എന്ന് തോന്നിയിട്ടുണ്ട് എന്നും നടി സ്വാസികയോട് സമ്മതിക്കുന്നു. ഞാന്‍ ചിന്തിക്കാതെ എടുത്ത തീരുമാനങ്ങള്‍ മണ്ടത്തരം ആയി എന്ന് തോന്നുന്നു. അച്ഛനും അമ്മയും അഭിനയം നിര്‍ത്തി കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാന്‍ ആണ് പറഞ്ഞത്.

എനിക്ക് ഒരു പിന്തുണ വേണമായിരുന്നു. നമ്മള്‍ക്ക് ഒരു ആണ്‍ പിന്തുണ വേണ്ട സാഹചര്യങ്ങള്‍ ഉണ്ട്. നമ്മള്‍ ജീവിക്കുന്നത് ഇവിടെയാണ്. ഇവിടെ എനിക്ക് തനിക്ക് ജീവിക്കുന്നതില്‍ വിശ്വാസം ഇല്ല. എനിക്ക് സഹോദരന്മാര്‍ ഉണ്ടായിരുന്നു എങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍സ് അങ്ങിനെ ആരും ഇല്ല,അപ്പോള്‍ എനിക്ക് ഒരു മെയില്‍ സപ്പോര്‍ട്ട് ആവശ്യം ആയിരുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു .

Other News in this category4malayalees Recommends