എന്തിനാണ് കങ്കണയുള്ളപ്പോള്‍ ഗ്രെറ്റ തുന്‍ബെര്‍ഗൊക്കെ ; ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ എതിര്‍ത്ത കങ്കണയെ രൂക്ഷമായി പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

എന്തിനാണ് കങ്കണയുള്ളപ്പോള്‍ ഗ്രെറ്റ തുന്‍ബെര്‍ഗൊക്കെ ; ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ എതിര്‍ത്ത കങ്കണയെ രൂക്ഷമായി പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
രാജ്യം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നമാണ് കോവിഡ് വ്യാപനവും ഓക്‌സിജന്‍ ക്ഷാമവും. ജീവശ്വാസം കിട്ടാതെ ഇതിനോടകം പിടഞ്ഞുമരിച്ചത് നിരവധി പേരാണ്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകവെ ബോളിവുഡ് താരം കങ്കണ റണാവത്ത് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ച് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നുമാണ് കങ്കണ പറഞ്ഞത്. ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ചാവട്ടെയെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

നിരവധി പേരാണ് കങ്കണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനും കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് ഗ്രെറ്റ തുന്‍ബെര്‍ഗ് കങ്കണയുള്ളപ്പോള്‍. കങ്കണയുടെ പ്രകൃതിയെ കുറിച്ചുള്ള പാടവത്തിന് നോബല്‍ പുരസ്‌കാരം ലഭിക്കേണ്ടതാണെന്നും പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.

കങ്കണയുടെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെല്ലാം ചര്‍ച്ചാവിഷയം. ട്വിറ്ററില്‍ കങ്കണ നിലവില്‍ ട്രെന്റിങ്ങാണ്. ' ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,' എന്നായിരുന്നു കങ്കണയുടെ ട്വിറ്റ്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല.Other News in this category4malayalees Recommends