ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം, മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത് ; വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളത് ; ടിപിയുടെ ഒന്‍പതാം രക്തസാക്ഷിത്വ ദിനത്തില്‍ കെകെ രമ

ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം, മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത് ; വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളത് ;  ടിപിയുടെ ഒന്‍പതാം രക്തസാക്ഷിത്വ ദിനത്തില്‍ കെകെ രമ
വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു.

മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടിപിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാന്‍ നോക്കിയത്.

ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു. ഒഞ്ചിയത്തെ വീട്ടിലെ അനുസ്മരണ പരിപാടികളില്‍ ആണ് രമയുടെ പരാമര്‍ശം. എന്‍ വേണു രമയുടെ പിതാവ് കെകെ മാധവന്‍ തുടങ്ങിയവര്‍ ടിപിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Other News in this category4malayalees Recommends