പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നു പറഞ്ഞ ചെറുപ്പക്കാരനോട് നേരിട്ട് വിളിക്കാന്‍ പി സി ജോര്‍ജ് ; പരാതി കൊടുക്കില്ല, പ്രതിരോധിക്കാനുള്ള ആരോഗ്യമുണ്ട്

പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നു പറഞ്ഞ ചെറുപ്പക്കാരനോട് നേരിട്ട് വിളിക്കാന്‍ പി സി ജോര്‍ജ് ; പരാതി കൊടുക്കില്ല, പ്രതിരോധിക്കാനുള്ള ആരോഗ്യമുണ്ട്
നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് പിസി ജോര്‍ജ് ഏറ്റുവാങ്ങിയത്. കഴിഞ്ഞതവണ മൂന്ന് മുന്നണികള്‍ക്കുമെതിരെ മത്സരിച്ച് നേടിയ വിജയം ആവര്‍ത്തിക്കാനിറങ്ങിയ പിസി ജോര്‍ജിന് തെരഞ്ഞെടുപ്പിലെ തോല്‍വി പ്രതീക്ഷിക്കാത്തതായിരുന്നു.

തെരഞ്ഞടുപ്പിലെ പരാജയത്തിന് പിന്നാലെ പി സി ജോര്‍ജിനെ വധിക്കും എന്ന് പരസ്യ ഭീഷണി മുഴക്കി ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്ത് നിന്നും മറ്റും അനവധി കോളുകള്‍ ആണ് ഭീഷണി സന്ദേശവുമായി പിസി ജോര്‍ജിന് വരുന്നത്.

ഈരാറ്റുപേട്ടക്കാരനായ ഒരു യുവാവിന്റെ പരസ്യമായ ഭീഷണി സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ് ഇപ്പോള്‍. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനേയും ഞാന്‍ ബാക്കി വയ്ക്കില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ ന്യൂസിനോടായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നു പറഞ്ഞ ചെറുപ്പക്കാരനോട് അവന്റെ ബാപ്പയോട് പറഞ്ഞാല്‍ മതി അവന് ധൈര്യമുണ്ടെങ്കില്‍ എന്നെ നേരിട്ട് വിളിക്കട്ടെയെന്നും പിസി വ്യക്തമാക്കി.

ഈ പട്ടികളേ ഒക്കെ ഭയമില്ലെന്നും നീയൊന്നും പിന്നെ ബാക്കി കാണില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. വിഷയത്തില്‍ ഒരു പരാതിയും കൊടുക്കുന്നില്ലെന്നും ഇപ്പോള്‍ അവനെ പ്രതിരോധിക്കാനുള്ള ആരോഗ്യം എനിക്കുണ്ട്. നേരിട്ട് ഒരുത്തന്‍ പോലും പരാതി പറയുന്നില്ലെന്നും എല്ലാവരും നെറ്റ് കോളിലൂടെയാണ് ഭീഷണിപ്പെടുത്തുന്നതെന്നും പിസി കൂട്ടിച്ചേര്‍ത്തു

Other News in this category4malayalees Recommends