ഇടി കൊള്ളുമ്പോള്‍ അമ്മേ എന്ന വിളി മാത്രമാണ് ഡയലോഗ് ആയി ഉണ്ടായിരുന്നത് ; ആദ്യകാല ചിത്രങ്ങളെ കുറിച്ച് ബാബുരാജ്

ഇടി കൊള്ളുമ്പോള്‍ അമ്മേ എന്ന വിളി മാത്രമാണ് ഡയലോഗ് ആയി ഉണ്ടായിരുന്നത് ; ആദ്യകാല ചിത്രങ്ങളെ കുറിച്ച് ബാബുരാജ്
സിനിമയില്‍ വരുന്ന സമയത്ത് ഒരു സിനിമയില്‍ മാത്രം അഞ്ചിലധികം ഫൈറ്റുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇടി കൊള്ളുമ്പോള്‍ അമ്മേ എന്ന വിളി മാത്രമാണ് ഡയലോഗ് ആയി ഉണ്ടായിരുന്നതെന്നും ബാബു രാജ്. താന്‍ ഒരേയൊരു ഡയലോഗ് മാത്രം പറഞ്ഞാണ് അഭിനയിച്ചതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

തുടക്കകാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ഡെന്നി ചേട്ടന്റെ (കലൂര്‍ ഡെന്നിസ്) സിനിമകളാണ്.

അദ്ദേഹം രചന നിര്‍വഹിച്ച ബാബു ആന്റണി നായകനായ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു ഞാന്‍. ഒരു സിനിമയില്‍ തന്നെ അഞ്ചിലധികം ഫൈറ്റൊക്കെ ഉണ്ടാകും. ഇടിച്ചു, ഇടിച്ചു നമ്മള്‍ കുഴയും. ആദ്യം ഇടിക്കും, പിന്നെ ഇഷ്ടം പോലെ ഇടി വാങ്ങും. അന്ന് ഒരു ഡയലോഗ് മാത്രമേ ഉണ്ടാകുകയുള്ളൂ. 'അമ്മേ' എന്ന ഡയലോഗ് ഇടി കൊള്ളുമ്പോള്‍ വിളിക്കുന്നതാണ്.

അത്തരം വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട് എനിക്ക് സിനിമയില്‍ പിന്നീട് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. മുഴുനീള ഡയലോഗ് പറഞ്ഞു അഭിനയിക്കേണ്ട നിരവധി വില്ലന്‍ വേഷങ്ങള്‍ ലഭിച്ചു'. ഒരു അഭിമുഖത്തില്‍ ബാബുരാജ് പറയുന്നു.

Other News in this category4malayalees Recommends