കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ; ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിഷേധം

കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി ; ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിഷേധം
കങ്കണ റണാവതിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. ട്വിറ്ററിന്റെ നിയമാവലികള്‍ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകള്‍ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്.

ബംഗാളില്‍ തിരഞ്ഞെടുപ്പുഫലം വന്നതിന് പിന്നാലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ ട്വീറ്റുകള്‍. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധം അറിയിച്ചെത്തി.

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് തൃണമൂല്‍ ബംഗാളില്‍ അധികാരത്തിലേറുന്നത്.

Other News in this category4malayalees Recommends