തോറ്റത്തിന്റെ പേരില്‍ പരിഹാസം അതിരുകടന്നു ; കിടിലന്‍ മറുപടി നല്‍കി കൃഷ്ണകുമാറിന്റെ കുടുംബം

തോറ്റത്തിന്റെ പേരില്‍ പരിഹാസം അതിരുകടന്നു ; കിടിലന്‍ മറുപടി നല്‍കി കൃഷ്ണകുമാറിന്റെ കുടുംബം
തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട ചലച്ചിത്ര താരം കൃഷ്ണകുമാറിനെ പിന്തുണച്ച് കുടുംബം. തിരുവനന്തപുരം മണ്ഡലം കൃഷ്ണകുമാറിനെ അര്‍ഹിക്കുന്നില്ലെന്നും കഴിവിന്റെ പരമാവധി അദ്ദേഹം പരിശ്രമിച്ചെന്നും അതില്‍ അഭിമാനമുണ്ടെന്നും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞു. കന്നിയങ്കത്തിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സിന്ധു ഭര്‍ത്താവ് കൃഷ്ണകുമാറിന് പിന്തുണ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമിലാണ് സിന്ധു കൃഷ്ണകുമാര്‍ പിന്തുണ അറിയിച്ചത്.

അതേസമയം, കൃഷ്ണകുമാറിന്റെ തോല്‍വി ആഘോഷിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മകള്‍ ദിയയും രംഗത്തെത്തി. വിജയിച്ചവര്‍ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെക്കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ പറഞ്ഞു. ആളുകള്‍ക്ക് ഇത്രയും തരംതാഴാന്‍ സാധിക്കുമോയെന്നും ദിയ ചോദിച്ചു.

Other News in this category4malayalees Recommends