'യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെ ആക്രമിക്കാന്‍ സി.പി.എം നിര്‍ദേശം': ആരോപണവുമായി പി.ടി തോമസ്

'യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെ ആക്രമിക്കാന്‍ സി.പി.എം നിര്‍ദേശം': ആരോപണവുമായി പി.ടി തോമസ്
കോണ്‍ഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാന്‍ സി.പി.ഐ(എം) നിര്‍ദേശം നല്‍കിയിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു എന്ന് പി.ടി തോമസ്. ഇതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണമെന്നും ഇത് ഫാസിസമാണെന്നും പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരന്‍മാര്‍ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവര്‍ എല്ലാം അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കില്‍ അത് ന്യായികരിക്കാന്‍ കഴിയുന്നതും അല്ല, എന്നാല്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വേണ്ടി പ്രവര്‍ത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും – കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാന്‍ സി.പി.ഐ(എം) നിര്‍ദേശം നല്‍കിയിരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം.

ഇത് ഫാസിസമാണ്…

Other News in this category4malayalees Recommends