ഓസ്‌ട്രേലിയയില്‍ പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനായി പുതിയ നാഷണല്‍ ഏജന്‍സി ;ദി നാഷണല്‍ റിക്കവറി ആന്‍ഡ് റിസൈലന്‍സ് ഏജന്‍സി പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സമൂഹങ്ങള്‍ക്ക് കൈത്താങ്ങേകും; ബുഷ്ഫയര്‍, പ്രളയം തുടങ്ങിയവയില്‍ ശക്തമായ പിന്തുണ

ഓസ്‌ട്രേലിയയില്‍ പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനായി പുതിയ നാഷണല്‍ ഏജന്‍സി ;ദി നാഷണല്‍ റിക്കവറി ആന്‍ഡ് റിസൈലന്‍സ് ഏജന്‍സി പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സമൂഹങ്ങള്‍ക്ക് കൈത്താങ്ങേകും; ബുഷ്ഫയര്‍, പ്രളയം തുടങ്ങിയവയില്‍ ശക്തമായ പിന്തുണ
ഓസ്‌ട്രേലിയയില്‍ പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനായി പുതിയ നാഷണല്‍ ഏജന്‍സി രൂപീകരിച്ചു. ഇത് പ്രകാരം വന്‍ തോതില്‍ പ്രകൃതി ദുരന്തങ്ങളാല്‍ പ്രതിസന്ധിയിലായ സമൂഹങ്ങള്‍ക്ക് പുതിയ നാഷണല്‍ ഏജന്‍സിയില്‍ നിന്നും പിന്തുണ ലഭിക്കുന്നതായിരിക്കും. രാജ്യത്തെ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍ ഇതൊരു നിര്‍ണായക ചുവട് വയ്പായിരിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സമൂഹങ്ങള്‍ക്ക് കൈത്താങ്ങേകുന്നതില്‍ പുതിയതായി രൂപീകരിച്ച നാഷണല്‍ ഏജന്‍സിയായ ദി നാഷണല്‍ റിക്കവറി ആന്‍ഡ് റിസൈലന്‍സ് ഏജന്‍സി നേരിട്ടുള്ള പിന്തുണയേകുമെന്നും ഇത് സംബന്ധിച്ച ഉപദേശങ്ങള്‍ സര്‍ക്കാരിനേകുമെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച ഭീതിദമായ ബ്ലാക്ക് സമ്മര്‍ ബുഷ് ഫയര്‍ ദുരന്തം കഴിഞ്ഞ 18 മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഏജന്‍സിയെ സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

കൂടാതെ മാര്‍ച്ചില്‍ എന്‍എസ്ഡബ്ല്യൂവിലുടനീളം ഉണ്ടായ കടുത്ത വെള്ളപ്പൊക്കം കഴിഞ്ഞ് അധികം വൈകുന്നതിന് മുമ്പാണ് പുതിയ ഏജന്‍സി രൂപീകരിക്കരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യമാകമാനം കാലാവസ്ഥാ വ്യതിയാനത്താല്‍ വിവിധ തരം പ്രകൃതി ദുരന്തങ്ങള്‍ ഇടക്കിടെ കടുത്ത ആഘാതമേല്‍പ്പിച്ച് കൊണ്ടിരിക്കുന്ന വേളയിലാണ് അവയെ നേരിടുന്നതിനായി പുതിയ ഏജന്‍സി രൂപീകരിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും അതിജീവിക്കുന്നതിനുള്ള പ്രൊജക്ടുകളിലേക് 600 മില്യണ്‍ ഡോളര്‍ ഉടനടി നിക്ഷേപിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വാഗ്ദാനം ചെയ്യുന്നത്. ബുഷ് ഫയറുകളെയും സൈക്ലോണുകളെയും ചെറുക്കുന്നതിന് ശേഷിയുള്ള വീടുകളുടെ നിര്‍മാണം ഇത്തരം പ്രൊജക്ടുകള്‍ക്ക് ഉദാഹരണമാണ്.

Other News in this category4malayalees Recommends