യുകെ മലയാളിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

യുകെ മലയാളിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ മാതാവ് നാട്ടില്‍ നിര്യാതയായിയുകെ മലയാളിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ മാതാവും കെ എം മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ മാത്യു കുറിച്ചിയേല്‍ നിര്യാതയായി. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരണം. സംസ്‌കാരം ഇന്ന് മൂന്നു മണിയ്ക്ക് കൂടല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തും.

പരേത അതിരമ്പുഴ പെരുന്തുരുത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ ജിജി മാത്യു (മുന്‍ സീനിയര്‍ എഞ്ചിനീയര്‍, അല്‍ അന്‍സാരി ഗ്രൂപ്പ് ,മസ്‌ക്കറ്റ്) ജെസി ബെന്നി(തൊണ്ടിത്തലയ്ക്കല്‍, മാഞ്ഞൂര്‍) മാനുവലി# മാത്യു(മുന്‍ ബ്രിസ്‌ക പ്രസിഡന്റ്)

മരുമക്കള്‍ സിനി തെക്കേക്കൂട്ട് കൊഴുവനാല്‍, ബെന്നി തൊണ്ടിത്തലക്കല്‍, മാഞ്ഞൂര്‍, സിന്ധു പാണ്ടംപാടത്തില്‍, വയല.

മാന്യുവല്‍ മാത്യു ബ്രിസ്‌ക മുന്‍ പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ പ്രവര്‍ത്തകനും കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ (എം) മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ 4 മലയാളീസും പങ്കുചേരുന്നു.
Other News in this category4malayalees Recommends