വിക്ടോറിയയിലെ നാലാമത് ലോക്ക്ഡൗണ്‍ ബിസിനസുകള്‍ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക; ജോബ്കീപ്പര്‍ സപ്പോര്‍ട്ടില്ലാതെയുള്ള പുതിയ ലോക്ക്ഡൗണ്‍ മുന്‍ ലോക്ക്ഡൗണുകളേക്കാള്‍ ആഘാതമുണ്ടാക്കും; ബിസിനസുകള്‍ക്ക് 2.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും

വിക്ടോറിയയിലെ നാലാമത് ലോക്ക്ഡൗണ്‍ ബിസിനസുകള്‍ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക; ജോബ്കീപ്പര്‍ സപ്പോര്‍ട്ടില്ലാതെയുള്ള പുതിയ ലോക്ക്ഡൗണ്‍ മുന്‍ ലോക്ക്ഡൗണുകളേക്കാള്‍ ആഘാതമുണ്ടാക്കും; ബിസിനസുകള്‍ക്ക് 2.5 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും
കോവിഡ് പെരുപ്പം മൂലം വിക്ടോറിയ നാലാമത് ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്നാല്‍ മുന്‍ ലോക്ക്ഡൗണുകളേക്കാള്‍ പുതിയ ലോക്ക്ഡൗണ്‍ സ്‌റ്റേറ്റിലെ ബിസിനസുകള്‍ക്ക് കടുത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഈ ലോക്ക്ഡൗണിന് ജോബ് കീപ്പര്‍ പദ്ധതിയുടെ പിന്തുണയില്ലാത്തതാണ് ഏറ്റവും വലിയ ആഘാതമുണ്ടാക്കാന്‍ സാധ്യതയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ബ ിസിനസുകള്‍ കടുത്ത തോതില്‍ തകരുമെന്ന ആശങ്കയും ശക്തമാണ്.

ഏഴ് ദിവസം നീളുന്ന നാലാമത് ലോക്ക്ഡൗണ്‍ കാരണം ലക്ഷകണക്കിന് ഡോളറിന്റെ നഷ്ടമായിരിക്കും നിരവധി വിക്ടോറിയന്‍ ബിസിനസുകള്‍ക്ക് നേരിടേണ്ടി വരുന്നത്. കൊവിഡ് സാഹചര്യത്തില്‍ ആവര്‍ത്തിച്ചുള്ള ലോക്ക്ഡൗണ്‍ ബിസിനസ് ഉടമകള്‍ക്ക് പ്രതിസന്ധിയാകുന്ന കാര്യമാണ് മെല്‍ബണില്‍ ബാറും റെസ്റ്റോറന്റും നടത്തുന്ന നിരവധി പേര്‍ പ്രതികരിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന് ഇതുവരെയും സര്‍ക്കാര്‍ പിന്തുണ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നതും ആശങ്കാജനകമാണെന്ന് ഇവര്‍ പറയുന്നു.

കൂടാതെ പുതിയ ലോക്ക്ഡൗണ്‍ ഏഴ് ദിവസം കൊണ്ട് അവസാനിക്കുമോ എന്ന കാര്യവും ഉറപ്പില്ലാത്തത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി ബിസിനസുകാര്‍ എടുത്ത് കാട്ടുന്നു.ബിസിനസുകള്‍ക്കായി ഒരു സഹായ പാക്കേജ് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് ആക്റ്റിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ പറഞ്ഞിരുന്നു. എന്നാല്‍ എന്തായിരിക്കും പാക്കേജില്‍ അടങ്ങുക എന്നത് സ്ഥിരീകരിക്കാത്തത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

ലോക്ക്ഡൗണ്‍ മൂലം വിക്ടോറിയന്‍ ബിസിനസുകള്‍ക്ക് 2.5 ബില്യണ്‍ ഡോളര്‍ നഷ്ടമാകുമെന്നാണ് പ്രവചനം. അതായത് നിയന്ത്രണം മൂലം ബിസിനസുകള്‍ക്ക് നേരിട്ടുള്ള വില്പനയില്‍ ഒരു ബില്യണ്‍ ഡോളറും നേരിട്ടല്ലാതെയുള്ള വില്പനയില്‍ 1.5 ബില്യണ്‍ ഡോളറും നഷ്ടമാകുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പേകുന്നത്.





Other News in this category



4malayalees Recommends