യുഎസില്‍ നിന്നും 80 മില്യണ്‍ കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; ബൈഡന്റെ പ്രഖ്യാപനം ഉടന്‍; അധികമുള്ള വാക്‌സിന്‍ ഡോസുകള്‍ വാക്‌സിന്‍ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളിലേക്ക് അയക്കാനുള്ള സമ്മര്‍ദം ശക്തം

യുഎസില്‍ നിന്നും 80 മില്യണ്‍ കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; ബൈഡന്റെ പ്രഖ്യാപനം ഉടന്‍; അധികമുള്ള വാക്‌സിന്‍ ഡോസുകള്‍ വാക്‌സിന്‍ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളിലേക്ക് അയക്കാനുള്ള സമ്മര്‍ദം  ശക്തം
മറ്റ് രാജ്യങ്ങള്‍ക്കായി 80 മില്യണ്‍ കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഏതാനും ദിവസങ്ങള്‍ക്കം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചല്ല ഈ പ്രഖ്യാപനമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ അന്റോണി ബ്ലിന്‍കെന്‍ ബുധനാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ലാറ്റിന്‍ അമേരിക്ക സന്ദര്‍ശനത്തിന്റെ അവസാന ദിവസത്തിലാണ് സാന്‍ ജോസിലെ യുഎസ് എംബസിയില്‍ വച്ച് ബ്ലിന്‍കെന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഗ്ലോബല്‍ വാക്‌സിന്‍ ഷെയറിംഗ് പ്രോഗ്രാമായ കോവാക്‌സുമായുള്ള സഹകരണത്തിലൂടെയാണിത് നിര്‍വഹിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ശാസ്ത്രത്തിന്റെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ വാക്‌സിന്‍ ഡോസുകള്‍ കയറ്റി അയക്കുന്നതെന്നും ഇതിന് പുറകില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും ബ്ലിന്‍കെന്‍ ആവര്‍ത്തിക്കുന്നു. ആറാഴ്ചക്കിടെ 20 മില്യണിലധികം ഡോസുകള്‍ പുറത്ത് വിടാനുള്ള പദ്ധതി അുടുത്തിടെ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ജൂണ്‍ അവസാനത്തോടെ യുഎസില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകള്‍ 80 മില്യണാകും. യുഎസില്‍ വന്‍ തോതില്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ മിച്ചം വന്നതിനാല്‍ അവ വാക്‌സിന്‍ ക്ഷാമം നേരിടുന്ന മറ്റ് രാജ്യങ്ങളുമായി പങ്കിടണമെന്ന സമ്മര്‍ദം മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളില്‍ നിന്നും നേരിട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വന്‍ തോതില്‍ വാക്‌സിന്‍ കയറ്റുമതി നടത്താന്‍ യുഎസ് തയ്യാറായിരിക്കുന്നത്.




Other News in this category



4malayalees Recommends