യുഎസ് കോവിഡ് പ്രതിസന്ധിയില്‍ പെട്ട ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ബാധ്യസ്ഥമെന്ന് യുഎസ് ലോ മേക്കര്‍മാര്‍; കൂടുതല്‍ വാക്‌സിനും മറ്റ് മെഡിക്കല്‍ സഹായങ്ങളും ഇന്ത്യക്ക് അനുവദിക്കാന്‍ ബൈഡന് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം

യുഎസ് കോവിഡ് പ്രതിസന്ധിയില്‍ പെട്ട ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ബാധ്യസ്ഥമെന്ന് യുഎസ് ലോ മേക്കര്‍മാര്‍; കൂടുതല്‍ വാക്‌സിനും മറ്റ് മെഡിക്കല്‍ സഹായങ്ങളും ഇന്ത്യക്ക് അനുവദിക്കാന്‍ ബൈഡന് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യക്ക് യുഎസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ലോ മേക്കര്‍മാര്‍ രംഗത്തെത്തി. ഇതുനസരിച്ച് ഇന്ത്യക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിനുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും അനുവദിക്കണമെന്നാണ് യുഎസ് ലോ മേക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് കേസുകളും മരണവുമുയര്‍ന്ന് സ്ഥിതി പരിതാപകരവും വിനാശകരവുമായിത്തീര്‍ന്നിരിക്കുന്നുവെന്നും അതിനാല്‍ അമേരിക്കക്ക് ഇന്ത്യ പോലുള്ള സഖ്യകക്ഷികളെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന് സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും ലോ മേക്കര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

അമേരിക്കയില്‍ അധികം വരുന്ന 2.5 കോടി കോവിഡ് വാക്‌സിന്‍ ഡോസുകളുടെ 75 ശതമാനം അഥവാ 1.9 കോടി ഡോസുകള്‍ സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ജൂണ്‍ അവസാനത്തോടെ നല്‍കുമെന്ന് വ്യാഴാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച് അധികം വൈകുന്നതിന് മുമ്പാണ് ലോ മേക്കര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

യുഎന്നിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വാക്‌സിന്‍ ഷെയര്‍ പ്രോഗ്രാമായ കോവാക്‌സിലൂടെ നിരവധി രാജ്യങ്ങള്‍ക്ക് യുഎസ് വാക്‌സിന്‍ പങ്ക് വയ്ക്കുമെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നത്. 80 മില്യണ്‍ വാക്‌സിനുകള്‍ ലോകവ്യാപകമായി പങ്ക് വയ്ക്കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നും വൈറ്റ് ഹൗസ് പറയുന്നു. ഇന്ത്യ യുഎസിന്റെ അടുത്ത പങ്കാളിയാണെന്നിരിക്കേ ഇക്കാര്യത്തില്‍ കൂടുതല്‍ സഹായം ഇന്ത്യക്ക് നല്‍കാന്‍ യുഎസിന് ബാധ്യതയുണ്ടെന്നാണ് ടെക്‌സാസ് ഗവര്‍ണറായ ഗ്രെഗ് അബോട്ട് പറയുന്നത്. സമാനമായ നിര്‍ദേശവുമായി മറ്റ് നിരവധി യുഎസ് ലോ മേക്കര്‍മാരും രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ അനുകൂല നീക്കം നടത്താന്‍ ബൈഡന്‍ ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ്.

Other News in this category



4malayalees Recommends