ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട നാലായിരത്തിനടുത്ത് കുടിയേറ്റക്കുട്ടികളെ കണ്ടെത്തി; കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി 2019ല്‍ ഒറ്റപ്പെടുത്തിയ കുട്ടികള്‍ക്ക് പുനര്‍ജന്മമേകി ബൈഡന്‍

ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട നാലായിരത്തിനടുത്ത് കുടിയേറ്റക്കുട്ടികളെ കണ്ടെത്തി; കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി 2019ല്‍ ഒറ്റപ്പെടുത്തിയ കുട്ടികള്‍ക്ക് പുനര്‍ജന്മമേകി ബൈഡന്‍
യുഎസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ട 3900 കുടിയേറ്റക്കാരായ കുട്ടികളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധതയുടെ ഭാഗമായിട്ടാണ് അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ ഇത്തരത്തില്‍ അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വേര്‍പിരിച്ച് താമസിപ്പിച്ചിരുന്നത്. ഈ മനുഷ്യത്വരഹിത നയത്തിനെതിര ലോകമെമ്പാട് നിന്നും പ്രതിഷേധം ശക്തവുമായിരുന്നു. ഇത്തരം കുട്ടികളെയെല്ലാം കുടുംബങ്ങളില്‍ തിരിച്ചെത്തിക്കുമെന്നായിരുന്നു ബൈഡന്‍ അധികാരമേറ്റയുടന്‍ വാഗ്ദാനം ചെയ്തിരുന്നത്.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഈ കുട്ടികളെ കണ്ടെത്തിയെന്ന് ചൊവ്വാഴ്ചയാണ് ബൈഡന്‍ ഭരണകൂടം സ്ഥിരീകരിച്ചിരുന്നത്. അനധികൃത കുടിയേറ്റക്കാരോടുള്ള തന്റെ സീറോ ടോളറന്‍സ് നയത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ഈ കുട്ടികളെ കുടുംബങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി താമസിപ്പിച്ചിരുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ ഫാമിലി റീയൂണിഫിക്കേഷന്‍ ടാസ്‌ക് ഫോഴ്‌സാണ് 3913 കുട്ടികളെ കണ്ടെത്തിയത്. ഇവരെ 2017 ജൂലൈ ഒന്നിനായിരുന്നു ട്രംപ് ഭരണകൂടം വേര്‍പിരിച്ചിരുന്നത്.

ഇത്തരത്തില്‍ ചുരുങ്ങിയത് 5500 കുട്ടികളെ കണ്ടെത്തിയെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കോടതിയില്‍ ഫയല്‍ ചെയ്ത രേഖയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ വെളിപ്പെടുത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ ഫയലിംഗ്. ഇത്തരത്തിലുള്ള ഏതാണ്ട് എല്ലാ കുട്ടികളെയും തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ചില കേസുകളില്‍ സ്ഥിരീകരണം വരുത്താനുണ്ടെന്നാണ് പ്രസ്തുത ടാസ്‌ക് ഫോഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends