വിക്ടോറിയയില്‍ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി; സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി പേമാരിയും വന്‍ കാറ്റുകളും; വിവിധ നദികള്‍ കരകവിഞ്ഞ് കടുത്ത വെള്ളപ്പൊക്ക ഭീഷണി; സ്റ്റേറ്റില്‍ കടുത്ത ജാഗ്രത

വിക്ടോറിയയില്‍ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി; സ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസമായി പേമാരിയും വന്‍ കാറ്റുകളും;  വിവിധ നദികള്‍ കരകവിഞ്ഞ് കടുത്ത വെള്ളപ്പൊക്ക ഭീഷണി; സ്റ്റേറ്റില്‍ കടുത്ത ജാഗ്രത

വിക്ടോറിയയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് പേമാരിയും വെളളപ്പൊക്കവും കടുത്ത നാശം വിതയ്ക്കുന്നു. സ്റ്റേറ്റിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴയും കാറ്റും തുടരുന്നതിനാല്‍ കടുത്ത ദുരിതമാണുണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. വിവിധ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണിയാണുള്ളത്.


ഗിപ്പ്സ്ലാന്റ് മേഖലയില്‍ കനത്ത വര്‍ഷപാത തുടരും എന്നാണ് മുന്നറിയിപ്പ്.സ്റ്റേറ്റിലെ വിവിധ നദികള്‍ കരകവിഞ്ഞൊഴുകിയതോടെ വ്യാപകമായ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഗിപ്പ്സ്ലാന്റ് മേഖലയിലെ വെള്ളപ്പൊക്കത്തിലാണ് രണ്ടു പേര്‍ മരിച്ചിരിക്കുന്നത്. മെല്‍ബണില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗ്ലെന്‍ഫൈനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാറിനുള്ളിലാണ് ഒരു സ്ത്രീ മരിച്ച് കിടന്നിരുന്നത്. ബുധനാഴ്ച മുതല്‍ കാണാതായിരുന്ന നിന എന്ന സ്ത്രീയുടേതാണ് ഈ മൃതദേഹം എന്ന് പോലീസ് സംശയമുന്നയിച്ചുണ്ട്.

ഗിപ്പ്സ്ലാന്റിലെ വുഡ്സൈഡ് പട്ടണത്തില്‍ വെള്ളത്തില്‍ മുങ്ങിയ ഒരു കാറിനുള്ളില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹവും ഇന്നലെ ലഭിച്ചിരുന്നു. നാളിതുവരെ അനുഭവപ്പെട്ട ഏറ്റവും കടുത്ത പേമാരിയാണ് ഇത് എന്നാണ് ഗിപ്പ്സ്ലാന്റ് സ്വദേശികള്‍ വെളിപ്പെടുത്തുന്നത്. ഇതുവരെ 270 മില്ലീമീറ്ററിലേറെ മഴ ഇവിടെ പെയ്തിറങ്ങിയിട്ടുണ്ട്. ട്രറാല്‍ഗന്‍ പ്രദേശത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് വിക് എമര്‍ജന്‍സി വിഭാഗം പ്രവചിക്കുന്നു. ഇതിനാല്‍ ഈ പ്രദേശത്തുള്ളവരോട് വീട് വിട്ടുപോകരുതെന്ന് താക്കീതുണ്ട്. ഇവിടെ വന്‍ വെള്ളപ്പൊക്കം ഇനിയുമുണ്ടാകുമെന്നതിനാലാണിത്. സ്റ്റേറ്റിലെ പതിനായിരക്കണക്കിന് വീടുകളിലാണ് ഇപ്പോഴും വൈദ്യുതി ബന്ധമില്ലാതായിരിക്കുന്നത്.

Other News in this category



4malayalees Recommends