ഷാര്‍ജയില്‍ ഫോട്ടോകോപ്പി എടുക്കാന്‍ കടയില്‍ പോയ 5ാം ക്ലാസുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ചു; രണ്ടാഴ്ചയ്ക്ക് ശേഷം മരണവും!

ഷാര്‍ജയില്‍ ഫോട്ടോകോപ്പി എടുക്കാന്‍ കടയില്‍ പോയ 5ാം ക്ലാസുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ചു; രണ്ടാഴ്ചയ്ക്ക് ശേഷം മരണവും!
യുഎഇയില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം ഗ്രേഡ് 5 വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥി മരണമടഞ്ഞു. ഷാര്‍ജയിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന അബ്ദുള്ള സാമിര്‍ കാസിയാണ് മരിച്ചത്.

ഷാര്‍ജയിലെ മുവൈലേയില്‍ താമസിക്കുന്ന സാമിര്‍ കാസിയുടെ മകനാണ് മരിച്ചതെന്ന് സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശം വ്യക്തമാക്കുന്നു. വാഹനാപകടത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സ്‌കൂള്‍ പറഞ്ഞു.

വീടിന് സമീപത്തമുള്ള സ്റ്റേഷനറി ഷോപ്പില്‍ അസൈന്‍മെന്റുകളുടെ ഫോട്ടോ കോപ്പി എടുക്കാന്‍ പോകവെയാണ് അബ്ദുള്ളയെ കാര്‍ ഇടിച്ചത്. മെയ് 24ന് ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടി ജൂണ്‍ 9നാണ് മരിച്ചത്.

അബ്ദുള്ളയുടെ വീട്ടിലെത്തി സ്‌കൂള്‍ ജയറക്ടര്‍, സീനിയര്‍ ഡയറക്ടര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ മഞ്ജു റെജി എന്നിവരും, അധ്യാപകരും, വിദ്യാര്‍ത്ഥികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അബ്ദുള്ളയുടെ മറ്റ് രണ്ട് സഹോദരങ്ങള്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.


Other News in this category



4malayalees Recommends