യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ ട്രംപ് നീക്കി വച്ച 2.2 ബില്യണ്‍ ഡോളര്‍ വഴി തിരിച്ച് വിട്ട് ബൈഡന്‍; ഈ തുക നിര്‍ണായകമായ 66 മിലിട്ടറി പ്രൊജക്ടുകള്‍ക്കായി പുനര്‍വിതരണം ചെയ്യും; ട്രംപിന്റെ ക്രൂരമതില്‍ തകര്‍ത്തെറിഞ്ഞ് ബൈഡന്‍

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ ട്രംപ് നീക്കി വച്ച 2.2 ബില്യണ്‍ ഡോളര്‍ വഴി തിരിച്ച് വിട്ട് ബൈഡന്‍; ഈ തുക നിര്‍ണായകമായ 66 മിലിട്ടറി പ്രൊജക്ടുകള്‍ക്കായി പുനര്‍വിതരണം ചെയ്യും; ട്രംപിന്റെ ക്രൂരമതില്‍ തകര്‍ത്തെറിഞ്ഞ് ബൈഡന്‍

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ വേണ്ടി മുന്‍ യുഎസ് പ്രസിഡന്റ് വകയിരുത്തിയ 2.2 ബില്യണ്‍ ഡോളര്‍ മിലിട്ടറി പ്രൊജക്ടുകള്‍ക്കായി വഴി തിരിച്ച് വിടാനുള്ള നിര്‍ണായക തീരുമാനമെടുത്ത് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. മെക്‌സിക്കോയില്‍ നിന്നും മറ്റും അനധികൃത കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും മറ്റും യുഎസിലേക്ക് എത്തുന്നത് തടയുന്നതിനെന്ന പേരിലായിരുന്നു ട്രംപ് വന്‍മതില്‍ പണി ആരംഭിച്ചിരുന്നത്. ലോകമെമ്പാട് നിന്നും ഇതിനെ തുടര്‍ന്ന് ട്രംപിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു.


വെള്ളിയാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ പണം 11 സ്റ്റേറ്റുകളിലെയും മൂന്ന് ടെറിട്ടറികളിലെയും 16 രാജ്യങ്ങളിലെയും നിര്‍ണായകമായ 66 മിലിട്ടറി പ്രൊജക്ടുകള്‍ക്കായി നല്‍കുമെന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സ് പറയുന്നത്. ഇതില്‍ 10 മില്യണ്‍ ഡോളര്‍ അലാസ്‌കയിലെ ഫോര്‍ട്ട് ഗ്രീലിയിലെ മിസൈല്‍ ഫീല്‍ഡ് എക്‌സ്പാന്‍ഷനായിട്ടായിരിക്കും നല്‍കുന്നത്.

നോര്‍ത്ത് കൊറിയന്‍ ബാലിറ്റിക് മിസൈലുകള്‍ക്കെതിരായുള്ള അമേരിക്കയുടെ പ്രതിരോധമാണിത്. 25 മില്യണ്‍ ഡോളര്‍ നോര്‍ത്ത് കരോലിനയിലെ രണ്ടാം റേഡിയോ ബറ്റാലിയന്‍ കോംപ്ലക്‌സിന് വേണ്ടിയായിരിക്കും നല്‍കുന്നത്. 79 മില്യണ്‍ ഡോളര്‍ ജര്‍മനിയിലെ സ്പാന്‍ഗ്ദാഹ്ലെം എലിമെന്ററി സ്‌കൂളിലെ യുഎസ് മിലിട്ടറി കുട്ടികള്‍ക്കായിരിക്കും നീക്കി വക്കുന്നത്. ഇവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു ം മറ്റും ഈ തുക വിനിയോഗിക്കും.

25 മില്യണ്‍ ഡോളര്‍ ഫ്‌ലോറിഡയിലെ ടൈന്‍ഡാല്‍ എയര്‍ഫോഴ്‌സ് ബേസിലെ ഫയര്‍-ക്രാഷ് റെസ്‌ക്യൂ സ്‌റ്റേഷന് വേണ്ടിയും ഒമ്പത് മില്യണ്‍ ഡോളര്‍ ഇന്ത്യാനയിലെ സ്മാള്‍ ആംസ് റേഞ്ചിനായും നീക്കി വയ്ക്കും. വന്മതില്‍ പണി നിര്‍ത്തി വയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ബൈഡന്‍ നേരത്തെ തന്നെ ഒപ്പ് വച്ചിരുന്നു. ഇതിനായി നീക്കി വച്ച ഫണ്ട് പുനര്‍വിതരണം ചെയ്യാനും ഉത്തരവിട്ടിരുന്നു.

Other News in this category



4malayalees Recommends