അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ചു

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ചു
ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വച്ച് പിസിആര്‍ പരിശോധന നടത്തിയാല്‍ മതിയാകും.

നേരത്തെ പട്ടികയിലുണ്ടായിരുന്ന യുകെ, താജികിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ഒഴിവാക്കി. നിലവില്‍ യുകെയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യമാണ് യുഎഇ. അതിനാല്‍ യുഎഇയില്‍ നിന്ന് യുകെയിലെത്തുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

Other News in this category



4malayalees Recommends