ഓസ്‌ട്രേലിയയിലേക്ക് അച്ഛനമ്മമാരെ കൊണ്ടുവരാന്‍ അനുവദിക്കാന്‍ വേണ്ടി ഭീമന്‍ നിവേദനം പാര്‍ലിമെന്റില്‍; ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരടക്കം 70,000 കുടിയേറ്റക്കാര്‍ ഒപ്പ് വച്ച നിവേദനം സര്‍ക്കാരിന് മേല്‍ ചുമത്തുന്നത് കടുത്ത സമ്മര്‍ദം

ഓസ്‌ട്രേലിയയിലേക്ക് അച്ഛനമ്മമാരെ കൊണ്ടുവരാന്‍ അനുവദിക്കാന്‍ വേണ്ടി ഭീമന്‍ നിവേദനം പാര്‍ലിമെന്റില്‍;  ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരടക്കം 70,000 കുടിയേറ്റക്കാര്‍ ഒപ്പ് വച്ച നിവേദനം സര്‍ക്കാരിന് മേല്‍ ചുമത്തുന്നത് കടുത്ത സമ്മര്‍ദം
ഓസ്‌ട്രേലിയയിലേക്ക് തങ്ങളുടെ മാതാപിതാക്കളെ മാതൃരാജ്യങ്ങളില്‍ നിന്നും കൊണ്ടു വരാന്‍ സാധിക്കാതെ വിഷമിക്കുന്ന ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരേറെയാണ്. ഇതിനായുളള ഒരു ഭീമന്‍ നിവേദനം പാര്‍ലിമെന്റിന് മുന്നിലെത്തിയിരിക്കുകയാണ്.ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യക്കാരടക്കം 70,000 കുടിയേറ്റക്കാര്‍ ഒപ്പ് വച്ച നിവേദനം സമര്‍പ്പിക്കപ്പെട്ടത് സര്‍ക്കാരിന് മേല്‍ ചുമത്തുന്നത് കടുത്ത സമ്മര്‍ദമാണ്. ഇതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി തങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് വഴിതെളിയുമെന്ന് പ്രതീക്ഷയിലാണ് നിരവധി കുടിയേറ്റക്കാര്‍.

കുടിയേറ്റ സമൂഹത്തിലുള്ളവരുടെ അച്ഛനമ്മമാരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് രാജ്യത്തേക്ക് വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയയില്‍ കൊവിഡ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കളെ പോലും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു വരാന്‍ സാധിക്കാതെ കുടിയേറ്റക്കാര്‍ വലയുന്നത്.

ഇത്തരത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ്‌സിനും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കുന്ന കൂട്ടത്തില്‍ മാതാപിതാക്കളെ ഇമ്മീഡിയറ്റ് ഫാമിലി മെംബേര്‍സ് അഥവാ അടുത്ത ബന്ധുക്കളായി പരിഗണിച്ചിട്ടില്ലെന്നതിനാല്‍ അവരെ ഇവിടേക്ക് കൊണ്ടു വരാന്‍ കഴിയുന്നില്ല. ഇതിന് അറുതി വരുത്താനാണ് പുതിയ നിവേദനം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends