ഓസ്‌ട്രേലിയയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ള തമിഴ് കുടുംബത്തിന് ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചനം; ഇവര്‍ക്ക് പെര്‍ത്തില്‍ താല്‍ക്കാലികമായി ജീവിക്കാം; സ്ഥിരമായി ജീവിക്കാനുള്ള അനുവാദമല്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍

ഓസ്‌ട്രേലിയയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ള തമിഴ് കുടുംബത്തിന് ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചനം; ഇവര്‍ക്ക് പെര്‍ത്തില്‍ താല്‍ക്കാലികമായി ജീവിക്കാം; സ്ഥിരമായി ജീവിക്കാനുള്ള അനുവാദമല്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ള തമിഴ് കുടുംബത്തിന് താല്‍ക്കാലികമായി ആശ്വസിക്കാം. ഇവരെ ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതീക്ഷക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് പെര്‍ത്തില്‍ താല്‍ക്കാലികമായി ജീവിക്കാമെന്നും എന്നാല്‍ സ്ഥിരമായി ജീവിക്കാനുള്ള അനുവാദമല്ല ഇതെന്നും വ്യക്തമാക്കി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ അലക്‌സ് ഹോക്ക് രംഗത്തെത്തിയിട്ടുണ്ട്.

ഇവരെ നാടുകടത്താനുളള ഫെഡറല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ തമിഴ് ദമ്പതികളെയും, ഓസ്ട്രേലിയയില്‍ ജനിച്ച അവരുടെ രണ്ട് പെണ്‍കുട്ടികളെയും 2019 മുതല്‍ ക്രിസ്ത്മസ് ഐലന്റില്‍ താമസിപ്പിച്ചിരുന്നത്. പ്രിയ, നടേശലിംഗം, ആറ് വയസുകാരി കോപിക, നാല് വയസുകാരി തരുണിക്ക എന്നിവര്‍ രണ്ട് വര്‍ഷമായി ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് താമസിക്കുന്നത്. അതിനിടെ തരുണിക്കയ്ക്ക് രക്തത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് തരുണിക്കയെയും അമ്മ പ്രിയയെയും കഴിഞ്ഞയാഴ്ച പെര്‍ത്തിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിരുന്നു.

ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് ഇവരെ മോചിപ്പിക്കണമെന്ന് ആശുപത്രിയില്‍ വച്ച് പ്രിയ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു.തരുണിക്കയുടെ പിതാവ് നടേശലിംഗവും, സഹോദരി കോപികയും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ തന്നെ കഴിയുകയായിരുന്നു. ഇവരെ ഇവിടെ നിന്ന് മോചിപ്പിച്ച് പെര്‍ത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് മുന്നോട്ട് വന്നിരുന്നത്. തല്‍ഫലമായാണ് കുടുംബത്തിന് പെര്‍ത്തില്‍ ജീവിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ചൊവ്വാഴ്ച രാവിലെ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ അലക്‌സ് ഹോക്കിന്റെ സ്ഥിരീകരണമെത്തിയത്.

Other News in this category



4malayalees Recommends