നടന്‍ സിദ്ദിഖ് മുതല്‍ പൂന്തുറ എസ്‌ഐ വരെ; ശാരീരികമായും മാനസികമായും ഉപദ്രവിച്ചവരുടെ ലിസ്റ്റുമായി നടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖ് മുതല്‍ പൂന്തുറ എസ്‌ഐ വരെ; ശാരീരികമായും മാനസികമായും ഉപദ്രവിച്ചവരുടെ ലിസ്റ്റുമായി നടി രേവതി സമ്പത്ത്
തൊഴിലിടങ്ങളിലും സൈബര്‍ ഇടങ്ങളിലും താന്‍ അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ നടിയാണ് രേവതി സമ്പത്ത്. അടുത്ത ദിവസങ്ങളില്‍ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിന് എതിരെയും നടന്‍ ഷിജുവിന് എതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.

തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച അബ്യൂസേഴ്‌സിന്റെ പേരുകള്‍ അക്കമിട്ട് പങ്കുവച്ചിരിക്കുകയാണ് രേവതി ഇപ്പോള്‍. രാജേഷ് ടച്ച്‌റിവര്‍, നടന്‍ സിദ്ദിഖ് തുടങ്ങി തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലെ എസ്‌ഐ ബിനുവിന്റെ പേര് അടക്കം 14 പേരുകളാണ് നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

എന്റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്‌ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു..!


1. രാജേഷ് ടച്ച്‌റിവര്‍ (സംവിധായകന്‍)


2. സിദ്ദിഖ്(നടന്‍)


3. ആഷിഖ് മാഹി (ഫോട്ടോഗ്രാഫര്‍)


4. ഷിജു എ.ആര്‍ (നടന്‍)


5. അഭില്‍ ദേവ് (കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)


6. അജയ് പ്രഭാകര്‍ (ഡോക്ടര്‍)


7. എം.എസ്സ്.പാദുഷ് (അബ്യൂസര്‍)


8.സൗരഭ് കൃഷ്ണന്‍ (സൈബര്‍ ബുള്ളി)


9.നന്തു അശോകന്‍ (അബ്യൂസര്‍,DYFI നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)


10.മാക്ക്‌സ് വെല്‍ ജോസ് (ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)


11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)


12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്ട് (കാസ്റ്റിംഗ് ഡയറക്ടര്‍)


13.സരുണ്‍ ലിയോ (ESAF ബാങ്ക് ഏജന്റ്, വലിയതുറ)


14.സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിനു (പൂന്തുറ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )


ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…Other News in this category4malayalees Recommends