കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും
കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. സുധാകരനൊപ്പം മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേല്‍ക്കും. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ രാവിലെ 11നും 11.30നും ഇടയിലാണ് ചടങ്ങുകള്‍ നടക്കുക.

രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം അര്‍പ്പിക്കുന്ന സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും.പത്തരയോടെ കെ സുധാകരന്‍ കെപിസിസി ആസ്ഥാനത്ത് എത്തും. തുടര്‍ന്ന് സേവാദള്‍ വോളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്റ് നീക്കം ആരംഭിച്ചു.സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേതാക്കളുമായി ആശയവിനിമയം നടത്തും.

Other News in this category4malayalees Recommends