എടീ പോടീ എന്നൊക്കെ നിങ്ങടെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീ': മോശം കമന്റിന് മറുപടി നല്‍കി സുബി സുരേഷ്

എടീ പോടീ എന്നൊക്കെ നിങ്ങടെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീ': മോശം കമന്റിന് മറുപടി നല്‍കി സുബി സുരേഷ്
അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി സുബി സുരേഷ്. ഫേസ്ബുക്കില്‍ വരുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് വരണമെന്നായിരുന്നു ഗോപി പള്ളം എന്ന വ്യക്തി സുബി സുരേഷിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. എന്നാല്‍, സഭ്യമായ ഭാഷയില്‍ സംസാരിക്കണമെന്നായിരുന്നു നടിയുടെ മറുപടി. എടീ പോടീ എന്നൊക്കെ നിങ്ങളെ വീട്ടിലുള്ളവരെ വിളിക്കേടോ കോപീ എന്നായിരുന്നു നടി ഇതിനു മറുപടി നല്‍കിയത്.

ശേഷം താരം തന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ഈ 'സദാചാര' അമ്മാവന്മാരെക്കൊണ്ട് തോറ്റു. പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും' എന്നായിരുന്നു സ്‌ക്രീന്‍ ഷോര്‍ട്ടിന് സുബി നല്‍കിയ തലക്കെട്ട്.

Other News in this category4malayalees Recommends