യുഎസിലെ സിഡിസിയില്‍ നിന്നും ഇന്ത്യന്‍ വേരിയന്റിനെതിരെ കടുത്ത മുന്നറിയിപ്പ്; ഡെല്‍റ്റാ വേരിയന്റ് ആല്‍ഫാ വേരിയന്റിനേക്കാള്‍ 50 ശഥമാനം വേഗത്തിലും ഒറിജിനല്‍ കോവിഡ് 19നേക്കാള്‍ രണ്ടിരട്ടി വേഗത്തിലും പടരുന്നതാണെന്ന താക്കീതുമായി സിഡിസി

യുഎസിലെ സിഡിസിയില്‍ നിന്നും ഇന്ത്യന്‍ വേരിയന്റിനെതിരെ കടുത്ത മുന്നറിയിപ്പ്;  ഡെല്‍റ്റാ വേരിയന്റ് ആല്‍ഫാ വേരിയന്റിനേക്കാള്‍ 50 ശഥമാനം വേഗത്തിലും ഒറിജിനല്‍ കോവിഡ് 19നേക്കാള്‍ രണ്ടിരട്ടി വേഗത്തിലും പടരുന്നതാണെന്ന താക്കീതുമായി സിഡിസി
ഇന്ത്യന്‍ വേരിയന്റ് അഥവാ ഡെല്‍റ്റാ വേരിയന്റിലുള്ള ബി.1.617.2 എന്ന സ്‌ട്രെയിനിലുള്ള കൊറോണ വൈറസ് കടുത്ത ആശങ്കയുയര്‍ത്തുന്ന വേരിയന്റാണെന്ന മുന്നറിയിപ്പുമായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി.വാക്‌സിനിലൂടെ നേടിയെടുത്ത കോവിഡ് പ്രതിരോധത്തെ വരെ മറി കടക്കാന്‍ ഈ സ്‌ട്രെയിനിന് ശേഷിയുണ്ടെന്ന ആശങ്ക തെളിവുകളുടെ അടിസ്ഥാനത്തില്‍ സിഡിസി പങ്ക് വച്ചിട്ടുമുണ്ട്.

നേരത്തെ തിരിച്ചറിഞ്ഞ ആല്‍ഫ വേരിയന്റിനേക്കാള്‍ 50 ശതമാനം വേഗത്തില്‍ പടരുന്നതാണ് ഡെല്‍റ്റ വേരിയന്റെന്നും ഇതിന് പുറമെ ഒറിജിനല്‍ കോവിഡ് 19 വൈറസിനേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പടരാനും ഡെല്‍റ്റ വേരിയന്റിന് കഴിയുമെന്നും സിഡിസി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഡെല്‍റ്റ സ്‌ട്രെയിന്‍ കാരണം രോഗികളിലുണ്ടാകുന്ന ഗുരുതരാവസ്ഥ മറ്റേത് വേരിയന്റിനേക്കാള്‍ വര്‍ധിച്ചതാണെന്നും സിഡിസി മുന്നറിയിപ്പേകുന്നു.

അതായത് ആദ്യം യുകെയില്‍ കണ്ടെത്തിയ ആല്‍ഫ വേരിയന്റിനേക്കാള്‍ ആശുപത്രി പ്രവേശനത്തിനുള്ള സാധ്യത രണ്ടര ഇരട്ടി ഡെല്‍റ്റാ വേരിയന്റിന് കൂടുതലാണെന്നും സിഡിസി എടുത്ത് കാട്ടുന്നു. ഇന്ത്യയില്‍ ഡെല്‍റ്റാ വേരിയന്റാണ് കൂടുതലായി പടരുന്നതെന്നതിനാലാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം നാലിരട്ടി വര്‍ധിച്ചതെന്നും സിഡിസി ചൂണ്ടിക്കാട്ടുന്നു. അതായത് ഒറിജിനല്‍ കോവിഡ് 19 ബാധിച്ചവരേക്കാള്‍ ഇന്ത്യയില്‍ നാലിരട്ടി കൂടുതലാണ് ഡെല്‍റ്റാ വേരിയന്റ് ബാധിച്ചവരുടെ ആശുപത്രി പ്രവേശനമെന്നാണ് സിഡിസി എടുത്ത് കാട്ടുന്നത്.

Other News in this category4malayalees Recommends