ന്യൂ സൗത്ത് വെയില്‍സില്‍ പ്രാദേശിക പകര്‍ച്ചയാല്‍ വീണ്ടും ഒരു കോവിഡ് കേസ് കൂടി; ഉറവിടമറിയാത്ത കേസിനെക്കുറിച്ച് ആശങ്കയേറുന്നു; പുതിയ രോഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കൊണ്ടു പോകുന്ന വണ്ടിയുടെ സാരഥി

ന്യൂ സൗത്ത് വെയില്‍സില്‍  പ്രാദേശിക പകര്‍ച്ചയാല്‍ വീണ്ടും ഒരു കോവിഡ് കേസ് കൂടി; ഉറവിടമറിയാത്ത കേസിനെക്കുറിച്ച് ആശങ്കയേറുന്നു; പുതിയ രോഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കൊണ്ടു പോകുന്ന വണ്ടിയുടെ സാരഥി
ന്യൂ സൗത്ത് വെയില്‍സില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രാദേശിക പകര്‍ച്ചയിലൂടെ പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നു. സിഡ്‌നിയിലാണ് പുതിയ രോഗിയെ കണ്ടെത്തിയിരിക്കുന്നത്. പുതിയ രോഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കൊണ്ടു പോകുന്ന വണ്ടിയുടെ ഡ്രൈവറാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ കേസിന്റെ ഉറവിടമറിയില്ലെന്നതും ആശങ്കയേറ്റുന്നുണ്ട്.

സിഡ്നിയുടെ കിഴക്കന്‍ പ്രദേശത്ത് വസിക്കുന്ന 60നു മേല്‍ പ്രായമുള്ളയാളാണ് പുതിയ കോവിഡ് രോഗി. ഈ വ്യക്തി സമീപകാലത്തൊന്നും മറ്റ് രാജ്യങ്ങളില്‍ പോയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷേ ഇയാള്‍ക്ക് എങ്ങനെയാണ് കൊറോണ പിടിപെട്ടതെന്ന കാര്യം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാളുടെ വാഹനത്തില്‍ സഞ്ചരിച്ച വിമാനത്താവള ജീവനക്കാരുടെ കൂട്ടത്തിലുള്ള ഏതെങ്കിലും വ്യക്തിയില്‍ നിന്നാവാം കോവിഡ് ഇയാള്‍ക്ക് പകര്‍ന്നതെന്ന് അഭ്യൂഹമുണ്ട്.

പുതിയ രോഗി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബോണ്ടായി ജംക്ഷനിലുള്ള ഷോപ്പിംഗ് സെന്റര്‍ അനേകം പ്രാവശ്യം സന്ദര്‍ശിച്ചുവെന്നുളള വാര്‍ത്തകള്‍ ആശങ്കയേറ്റുന്നുണ്ട്. എന്‍എസ്ഡബ്ല്യൂവില്‍ മേയില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഒരു പ്രാദേശിക വൈറസ്ബാധ കണ്ടെത്തിയിരിക്കുന്നത്. പുതിയ രോഗിയുടെ ഉമിനീര്‍ പരിശോധന ചൊവ്വാഴ്ച നടത്തിയിരുന്നു. ഇതിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതിന് പുറമെ പി സി ആര്‍ പരിശാധനും ഇയാളില്‍ നടത്തി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാളുടമായി സമ്പര്‍ക്കത്തിലായവരെ ട്രേസ് ചെയ്യാനുള്ള കടുത്ത ശ്രമമാണ് ബന്ധപ്പെട്ടവര്‍ നടത്താന്‍ തുടങ്ങിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചവര്‍ എന്‍എസ്ഡബ്ല്യൂ ആരോഗ്യ വകുപ്പിനെ 1800 943 553 എന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെടണമെന്നും പരിശോധനക്ക് വിധേയരായി 14 ദിവസം ഐസൊലേറ്റ് ചെയ്യണമെന്നും ഹെല്‍ത്ത് ഒഫീഷ്യലുകള്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends