യുഎസ് ഇന്ത്യയിലേക്കുള്ള യാത്രാ നിര്‍ദേശങ്ങളില്‍ നേരിയ ഇളവ് വരുത്തി; ട്രാവല്‍ അഡൈ്വസറി ലെവല്‍ 4ല്‍ നിന്നും ലെവല്‍ 3ലേക്ക് താഴ്ത്തി; ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളും ആക്ടീവ് കേസുകളും മരണങ്ങളും കുറഞ്ഞതിനെ തുടര്‍ന്നുള്ള പ്രതീക്ഷയേകുന്ന നീക്കം

യുഎസ് ഇന്ത്യയിലേക്കുള്ള യാത്രാ നിര്‍ദേശങ്ങളില്‍ നേരിയ ഇളവ് വരുത്തി; ട്രാവല്‍ അഡൈ്വസറി ലെവല്‍ 4ല്‍ നിന്നും ലെവല്‍ 3ലേക്ക് താഴ്ത്തി; ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളും ആക്ടീവ് കേസുകളും മരണങ്ങളും കുറഞ്ഞതിനെ തുടര്‍ന്നുള്ള പ്രതീക്ഷയേകുന്ന നീക്കം

യുഎസ് ഇന്ത്യയിലേക്കുള്ള യാത്രാ നിര്‍ദേശങ്ങളില്‍ നേരിയ ഇളവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് പ്രതീക്ഷയേകുന്ന നിര്‍ണായക നീക്കം യുഎസ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇന്ത്യയിലേക്കുള്ള ട്രാവല്‍ അഡൈ്വസറി ഉയര്‍ന്ന ലെവല്‍ 4ല്‍ നിന്നും ലെവല്‍ 3 ആക്കിയാണ് താഴ്ത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഇപ്പോഴും അപകടസാധ്യതയുള്ളതാണെന്നും അതിനാല്‍ അവ കഴിയുന്നതും മാറ്റി വയ്ക്കാനുമാണ് നിലവിലും യുഎസ് അധികൃതര്‍ പൗരന്മാരോട് നിര്‍ദേശിക്കുന്നതെങ്കിലും അപകടമുന്നറിയിപ്പിന്റെ ലെവല്‍ താഴ്ത്തിയിരിക്കുന്നത് ആശാവഹമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.


ഇന്ത്യയില്‍ ചൊവ്വാഴ്ച പുറത്ത് വന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് കേസുകള്‍ 30,093 ആയാണ് കുറഞ്ഞിരിക്കുന്നത്. 125 ദിവസങ്ങള്‍ക്കിടെ പ്രതിദിന കേസുകള്‍ ഏറ്റവും കുറഞ്ഞതിനെ തുടര്‍ന്നാണ് യുഎസ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം 374 ആയി താഴുകയും ചെയ്തിട്ടുണ്ട്. 111 ദിവസങ്ങള്‍ക്കിടെ പ്രതിദിന കോവിഡ് മരണം ഏറ്റവും താഴ്ന്നതും അന്താരാഷ്ട്ര യാത്രകളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയേകുന്നുണ്ട്.

രാജ്യത്തെ നിലവിലെ ആക്ടീവ് കോവിഡ് കേസുകള്‍ 4,06,130 ആയാണ് താഴ്ന്നത്. 117 ദിവസങ്ങള്‍ക്കിടെ ആക്ടീവ് കേസുകള്‍ ഏറ്റവും താഴ്ന്നിരിക്കുകയാണ്.യുഎസ് കഴിഞ്ഞ മാസം പുറത്തിറക്കിയ അഡൈ്വസറി പ്രകാരം ഇന്ത്യ രണ്ടാം കോവിഡ് തരംഗത്തെ നേരിടാന്‍ പാടുപെടുകയാണെന്നും പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷത്തിലധികമായെന്നും അതിനാല്‍ യുഎസുകാര്‍ ഇന്ത്യയിലേക്ക് പോകരുതെന്നുമായിരുന്നു മുന്നറിയിപ്പ്. പാക്കിസ്ഥാനിലേക്കുള്ള ട്രാവല്‍ അഡൈ്വസറിയും യുഎസ് ലെവല്‍ 4ല്‍ നിന്നും ലെവല്‍ 3ലേക്ക് താഴ്ത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends