ഉദ്ഘാടന ദിനത്തില്‍ അഞ്ച് പൈസയ്ക്ക് ബിരിയാണി ; തിരക്കേറിയതോടെ ആദ്യ ദിനം തന്നെ ഹോട്ടലിന് പൂട്ടുവീണു

ഉദ്ഘാടന ദിനത്തില്‍ അഞ്ച് പൈസയ്ക്ക് ബിരിയാണി ; തിരക്കേറിയതോടെ ആദ്യ ദിനം തന്നെ ഹോട്ടലിന് പൂട്ടുവീണു
ഉദ്ഘാടന ദിനത്തില്‍ അഞ്ച് പൈസയ്ക്ക് ബിരിയാണി, ഓഫര്‍ കേട്ടതോടെ കോവിഡ് പ്രോട്ടോകോളൊക്കെ മറന്ന് ജനം കടയിലേക്ക് പാഞ്ഞെത്തി. ഒടുവില്‍ ആദ്യദിനം തന്നെ ഹോട്ടലിന് പൂട്ടുവീണു.

തമിഴ്‌നാട്ടിലെ മധുരൈയിലെ സുകന്യാ ബിരിയാണി സ്റ്റാള്‍ എന്ന ഭക്ഷണശാലയിലാണ് സംഭവം. ആഹാരപ്രിയരെ ആകര്‍ഷിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് അഞ്ച് പൈസയ്ക്ക് ബിരിയാണി. എന്നാല്‍, ഐഡിയ ഇത്രത്തോളം തലവേദന സൃഷ്ടിക്കുമെന്ന് കടയുടമ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

പരസ്യം കണ്ട് അഞ്ച് പൈസയുമായി മുന്നൂറോളം പേരാണ് ബിരിയാണി കഴിയ്ക്കാനെത്തിയത്. തിരക്ക് കൂടിയതോടെ പോലീസും എത്തി. മാസ്‌ക് ധരിക്കാതെ, മതിയായ അകലം പാലിക്കാതെ, തിരക്ക് കൂട്ടിയ ജനത്തെ കണ്ട് അമ്പരന്ന കടയുടമയ്ക്ക് ഒടുവില്‍ ഉദ്ഘാടന ദിവസം തന്നെ കട പൂട്ടേണ്ടി വന്നു.

Other News in this category4malayalees Recommends