എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എന്‍സിപി യുവജന വിഭാഗവും ; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷം ; രാജിയ്ക്കായി സമ്മര്‍ദ്ദം ശക്തമാകുന്നു

എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എന്‍സിപി യുവജന വിഭാഗവും ; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷം ; രാജിയ്ക്കായി സമ്മര്‍ദ്ദം ശക്തമാകുന്നു
ഫോണ്‍വിളി വിവാദത്തില്‍ കുരുക്കിലായ മന്ത്രി എ.കെ.ശശീന്ദ്രണ രാജിവെക്കണമെന്ന് എന്‍.സി.പി യുവജനവിഭാഗം. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയാണ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്.

പ്രതി പത്മാകരനും ശശീന്ദ്രനും തമ്മില്‍ അടുത്ത ബന്ധമുണ്ട്. മുമ്പും മന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുതായും ജില്ലാ പ്രസിഡന്റ് ബിജു.ബി വ്യക്തമാക്കി. പല വനിതകളേയും വിളിച്ച് മന്ത്രി മോശമായ ഭാഷയില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസിന്റെ കൈവശമുണ്ട്. പ്രോട്ടോകോള്‍ ലംഘനമാണ് മന്ത്രി നടത്തിയതെന്നും ബിജു പറഞ്ഞു. പെണ്‍കുട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എന്‍.സി.പി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന് ക്ലീന്‍ചിറ്റാണ് അന്വേഷണസംഘം നല്‍കിയത്. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശീന്ദ്രനെ കേസില്‍ ഇടപെടുവിച്ചത് എന്‍സിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാള്‍ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും ദേശീയ അധ്യക്ഷന്‍ ശരത് പവാറും എ.കെ.ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എന്‍സിപിയും തളളിയ സാഹചര്യത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്‌നം സഭയില്‍ സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ശശീന്ദ്രന്‍ ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാവരുതെന്നാണ്? പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്‌നം കൊണ്ടുവരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Other News in this category4malayalees Recommends