സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോവിഡ് കേസുകള്‍ കാലിഫോര്‍ണിയയിലേക്കാള്‍ വര്‍ധിക്കുന്നു;പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അതിന് മുമ്പത്തെ വാരത്തിലേക്കാള്‍ 81.6 ശതമാനം പെരുപ്പം;ഇവിടെ വാക്‌സിനെടുത്തവരിലെ ബ്രേക്ക്ത്രൂ കേസുകളുമേറുന്നു

സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോവിഡ് കേസുകള്‍ കാലിഫോര്‍ണിയയിലേക്കാള്‍ വര്‍ധിക്കുന്നു;പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അതിന് മുമ്പത്തെ വാരത്തിലേക്കാള്‍ 81.6 ശതമാനം പെരുപ്പം;ഇവിടെ വാക്‌സിനെടുത്തവരിലെ ബ്രേക്ക്ത്രൂ കേസുകളുമേറുന്നു
സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോവിഡ് കേസുകള്‍ കാലിഫോര്‍ണിയയിലേക്കാള്‍ വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ വാരത്തിലാണീ വര്‍ധനവുണ്ടായിരിക്കുന്നത്. യുഎസിലെ പ്രധാനപ്പെട്ട മെട്രൊപൊളിറ്റിന്‍ ഏരിയകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കോവിഡ് ബാധ കുറവായിരുന്നു. എന്നാല്‍ നിലവില്‍ അസാധാരണമായ തോതിലാണ് ഇവിടെ പുതിയ കേസുകള്‍ പെരുകിക്കൊണ്ടിരിക്കുന്നത്.

കാലിഫോര്‍ണിയ ഡാറ്റ കോലിഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വാരത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സ്ഥിരീകരിച്ച പുതിയ കോവിഡ് കേസുകളുടെ എണ്ണം അതിന് മുമ്പത്തെ വാരത്തിലേക്കാള്‍ 81.6 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയ പുതിയ കോവിഡ് കേസുകള്‍ അതിന് മുമ്പത്തെ വാരത്തേക്കാള്‍ 71 ശതമാനം അധികമാണ്. ബേ ഏരിയയിലൂടനീളം ഈ വര്‍ധനവ് 61 ശതമാനമാണ്.

നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ പുതിയ കോവിഡ് കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി ഒരു ലക്ഷം പേരില്‍ 13 കേസുകളാണ്. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഇത് 13.7 പേരും ബേ ഏരിയയില്‍ ഇത് 12.5 പേരുമാണ്. കാലിഫോര്‍ണിയയിലേക്കാള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ തന്നെയാണ് വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ ബ്രേക്ക്ത്രൂ കേസുകളുമേറെയുള്ളത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വാക്‌സിനേറ്റ് ചെയ്യപ്പെട്ട ഒരു ലക്ഷം പേരില്‍ 5.8 കേസുകളാണുളളത്. വാക്‌സിനേറ്റ് ചെയ്യപ്പെടാത്ത ഒരു ലക്ഷം പേരില്‍ 15 കേസുകളാണുള്ളതെന്നാണ് കൗണ്ടി ഒഫീഷ്യലുകള്‍ പറയുന്നത്.

Other News in this category4malayalees Recommends