യുഎസ് കോവിഡ് 19ന്റെ കാര്യത്തില്‍ തെറ്റായ ദിശയിലെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസസ് എക്‌സ്പര്‍ട്ട്; വാക്‌സിനെടുക്കാത്തവരില്‍ രോഗമേറുന്നതും ഡെല്‍റ്റാ വേരിയന്റ് പടരുന്നതും പുതിയ വെല്ലുവിളികളെന്ന് ഡോ. അന്തോണി ഫൗസി

യുഎസ് കോവിഡ് 19ന്റെ കാര്യത്തില്‍ തെറ്റായ ദിശയിലെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസസ് എക്‌സ്പര്‍ട്ട്; വാക്‌സിനെടുക്കാത്തവരില്‍ രോഗമേറുന്നതും ഡെല്‍റ്റാ വേരിയന്റ് പടരുന്നതും പുതിയ വെല്ലുവിളികളെന്ന് ഡോ. അന്തോണി ഫൗസി
കോവിഡ് 19ന്റെ കാര്യത്തില്‍ യുഎസ് നിലവില്‍ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന മുന്നറിയിപ്പുമായി രാജ്യത്തെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസസ് എക്‌സ്പര്‍ട്ടായ ഡോ. അന്തോണി ഫൗസി രംഗത്തെത്തി. വാക്‌സിനെടുക്കാത്തവര്‍ ഇനിയും രാജ്യത്ത് ശേഷിക്കുന്നത് കോവിഡ് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ഇതിന് പുറമെ അപകടകരമായ ഡെല്‍റ്റാ വേരിയന്റിന്റെ പെരുപ്പവും രാജ്യത്തെ വീണ്ടും കോവിഡ് അപകടത്തിലേക്ക് തള്ളി വിട്ടിട്ടുണ്ടെന്നും ഫൗസി ഞായറാഴ്ച റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേ മുന്നറിയിപ്പേകുന്നു.

നിലവിലെ അപകടാവസ്ഥയെ മറി കടക്കാനായി വാക്‌സിനെടുത്തവരും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നത് പോലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാവൂ എന്നും ഫൗസി നിര്‍ദേശിക്കുന്നു. ഇതിന് പുറമെ വാക്‌സിനേഷനിലൂടെ നേടിയ പ്രതിരോധം ഇല്ലാതായവരെ കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി ബൂസ്റ്റര്‍ ഷോട്ട്‌സുകള്‍ ലഭ്യമാക്കണമെന്നും ഫൗസി നിര്‍ദേശിക്കുന്നു. ലോസ് ഏയ്ജല്‍സ് കൗണ്ടി പോലെ രോഗബാധാ നിരക്കേറിയ ചിലയിടങ്ങലിലെ ഭരണകൂടങ്ങള്‍ ഇന്‍ഡോര്‍ പബ്ലിക്ക് സ്‌പേസുകളില്‍ വീണ്ടും മാസ്‌ക് നിബന്ധന ശക്തമാക്കിയിട്ടുണ്ടെന്നും ഫൗസി എടുത്ത് കാട്ടുന്നു.

അതായത് ഇവിടങ്ങളില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ മാസ്‌ക് നിബന്ധന തിരിച്ച് കൊണ്ടി വന്നിരിക്കുന്നുവെന്നാണ് ഫൗസി വെളിപ്പെടുത്തുന്നത്. രാജ്യത്ത് 163 മില്യണ്‍ പേര്‍ അഥവാ ജനങ്ങളില്‍ 49 ശതമാനം പേര്‍ക്ക് വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. സിഡിസി ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തുന്നത്. 12 വയസും അതിന് മുകളിലും പ്രായമുള്ളവരില്‍ വാക്‌സിനേഷന്‍ നിരക്ക് 57 ശതമാനമാണ്. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ രോഗബാധയേറിയ നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ശേഷിക്കുന്നവരെ കൂടി എത്രയും വേഗം കോവിഡ് വാക്‌സിനേഷന് വിധേയമാക്കണമെന്നാണ് ഫൗസി ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നത്.

Other News in this category



4malayalees Recommends