പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പില്‍ കോവിഡ് രോഗികളേറുന്നു; ആറ് രോഗികള്‍ കപ്പലിലിലും മൂന്ന് പേര്‍ ആശുപത്രിയിലും; കോവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍

പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പില്‍ കോവിഡ് രോഗികളേറുന്നു;  ആറ് രോഗികള്‍ കപ്പലിലിലും മൂന്ന് പേര്‍ ആശുപത്രിയിലും;  കോവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍
പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പായ ഡാരിയ കൃഷ്ണയിലെ കൂടുതല്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇത് പ്രകാരം ആറിലധികം ക്രൂ അംഗങ്ങള്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച കപ്പലില്‍ നിന്നുള്ള മൂന്ന് പേരെ ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലേക്ക് അയച്ചിരുന്നു. ഇതിലൊരാള്‍ ഐസിയുവിലാണ്. ഐസിയുവിലുള്ള ആള്‍ ഗുരുതരാവസ്ഥയിലാണെങ്കിലും സ്റ്റേബിളാണെന്നും മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്നുമാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

രോഗം ബാധിച്ച മൂന്ന് ക്രൂ മെമ്പര്‍മാരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇവരുമായി സമ്പര്‍ക്കത്തിലായ രണ്ട് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ ഹോട്ടല്‍ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരിലൊരാള്‍ ടെക്‌നീഷ്യനും മറ്റൊരാള്‍ കേഡറ്റ് നഴ്‌സുമാണ്. ഇവര്‍ രണ്ട് പേരും വാക്‌സിനെടുക്കാത്തവരാണ്.സര്‍വീസ് ലിഫ്റ്റില്‍ സാങ്കേതിക തകരാറുണ്ടായതിനാല്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടുവെന്നറിഞ്ഞതില്‍ കടുത്ത അരിശം രേഖപ്പെടുത്തി ഹെല്‍ത്ത് മിനിസ്റ്റര്‍ റോഗര്‍ കുക്ക് രംഗത്തെത്തിയിട്ടുണ്ട്.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ ഇപ്പോഴും സ്ഥിരീകരിക്കുന്നതിനാല്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ക്കശമാക്കുമെന്ന് പ്രഖ്യാപിച്ച് മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. നിലവില്‍ സ്‌റ്റേറ്റില്‍ പത്ത് ആക്ടീവ് കേസുകളാണുള്ളത്. ഇവരിലൊരാള്‍ ഹോട്ടല്‍ ക്വാറന്റൈനിലാണുള്ളത്. ഡാരിയ കൃഷ്ണ ക്ലസ്റ്ററുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ ഹോസ്പിറ്റലിലാണുള്ളത്. ആറ് പേര്‍ കപ്പലിലാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഏവരും ജാഗ്രത തുടരണമെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends