യുകെയില്‍ കോവിഡ് പ്രതിസന്ധിയില്‍ പൂട്ടിപ്പോയ ഓഫീസുകളും ഷോപ്പുകളും താമസസ്ഥലങ്ങളാക്കി മാറ്റുന്നത് കടുത്ത അപകടമെന്ന് മുന്നറിയിപ്പ്; ഇവയില്‍ താമസിക്കുന്നവര്‍ വേനല്‍ക്കാലത്ത് ഉഷ്ണതരംഗത്തിന് ഇരകളാകുമെന്ന താക്കീതുമായി വിദഗ്ധര്‍

യുകെയില്‍ കോവിഡ് പ്രതിസന്ധിയില്‍ പൂട്ടിപ്പോയ ഓഫീസുകളും ഷോപ്പുകളും താമസസ്ഥലങ്ങളാക്കി മാറ്റുന്നത് കടുത്ത അപകടമെന്ന് മുന്നറിയിപ്പ്; ഇവയില്‍ താമസിക്കുന്നവര്‍ വേനല്‍ക്കാലത്ത് ഉഷ്ണതരംഗത്തിന് ഇരകളാകുമെന്ന താക്കീതുമായി വിദഗ്ധര്‍
യുകെയില്‍ ഷോപ്പുകള്‍ വീടുകളാക്കി പരിവര്‍ത്തനപ്പെടുത്തുന്ന നടപടിക്ക് അംഗീകാരം നല്‍കിയത് കടുത്ത ഉഷ്ണ തരംഗത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് ശക്തമായി. ഇന്ന് മുതലാണ് സ്ഥാപനങ്ങള്‍ക്ക് കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളെ ഫ്‌ലാറ്റുകളും മറ്റ് താമസസ്ഥലങ്ങളുമാക്കി പരിവര്‍ത്തനപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കടുത്ത ഉഷ്ണ തരംഗത്തിന് വിധേയരാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ശക്തമായിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയാല്‍ അടച്ച് പൂട്ടപ്പെടുന്ന സിറ്റി സെന്ററുകളെ കൈപിടിച്ച് കയറ്റുന്നതിനുള്ള ബദല്‍ പദ്ധതിയെന്ന നിലയിലാണ് കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളെ ഫ്‌ലാറ്റുകളും മറ്റുമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഗുണമേന്മ കുറഞ്ഞ കൂടുതല്‍ വീടുകളുണ്ടാകുന്നതിന് കാരണമായിത്തീരുമെന്നും ഇതിനെ തുടര്‍ന്ന് ഇവ വരാനിരിക്കുന്ന സമ്മറില്‍ അസാധാരണമായ തോതില്‍ ചൂട് പിടിക്കുന്നതിന് കാരണമായിത്തീരുമെന്നുമാണ് ഇന്‍ഷുറന്‍സ് ഗ്രൂപ്പായ സുറിച്ച് യുകെ മുന്നറിയിപ്പേകിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഓഫീസ് സ്‌പേസുകള്‍ താമസസ്ഥലങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം പ്ലാനിംഗ് പെര്‍മിഷനായി അപേക്ഷിക്കേണ്ടതില്ലെന്ന ഇളവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതല്‍ താമസസ്ഥലങ്ങളാക്കി മാറ്റുന്നതിനുള്ള പെര്‍മിറ്റഡ് ഡെവലപ്‌മെന്റ് റൈറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന റീട്ടെയില്‍ കെട്ടിടങ്ങള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, തുടങ്ങിയവയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനെ തുടര്‍ന്ന് കൂടുതല്‍ കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ താമസസ്ഥലങ്ങളായി മാറുന്നതിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ അടിസ്ഥാന വെന്റിലേഷന്‍ സൗകര്യങ്ങള്‍ താമസസ്ഥലങ്ങള്‍ക്ക് അപര്യാപ്തമായതിനാലാണ് ഇവയെ ഫ്‌ലാറ്റുകളും മറ്റുമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിലൂടെ ഉഷ്ണതരംഗ ഭീഷണിയേറുന്നതിന് വഴിയൊരുക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ നിരവധി ഷോപ്പുകളും ഓഫീസുകളും തിരക്കിട്ട് വീടുകളും ഫ്‌ലാറ്റുകളുമാക്കി പരിവര്‍ത്തനപ്പെടുത്തുന്നത് താമസസ്ഥലങ്ങള്‍ക്ക് അനിവാര്യമായ അടിസ്ഥാന മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി വീടുകളും ഫ്‌ലാറ്റുകളുമുണ്ടാകുന്നതിന് കാരണമായിത്തീരുമെന്നും ഇവ അപകടകരമായ കാലാസവസ്ഥാ വ്യതിയാനത്തിന് കൂടുതല്‍ വള്‍നറബിളായിരിക്കുമെന്നും സുറിച്ച് യുകെ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends