യുകെയിലേക്ക് യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമെത്തുന്നവര്‍ ഇന്ന് മുതല്‍ ഐസൊലേഷനില്‍ പോകേണ്ട; ഇവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരായിരിക്കണമെന്ന് നിര്‍ബന്ധം; നീക്കത്തൈ സ്വാഗതം ചെയ്ത് എയര്‍ലൈന്‍ ബോസുമാര്‍

യുകെയിലേക്ക് യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമെത്തുന്നവര്‍ ഇന്ന് മുതല്‍ ഐസൊലേഷനില്‍ പോകേണ്ട; ഇവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരായിരിക്കണമെന്ന് നിര്‍ബന്ധം;  നീക്കത്തൈ സ്വാഗതം ചെയ്ത് എയര്‍ലൈന്‍ ബോസുമാര്‍
കോവിഡ് 19 വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തവരും യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ളവരും ആംബര്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും യുകെയിലേക്കെത്തുമ്പോള്‍ ഐസൊലേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള നിയമം ഇന്ന് ബ്രിട്ടീഷ് സമയം പുലര്‍ച്ചെ നാല് മണി മുതല്‍ നിലവില്‍ വരുന്നു. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഈ മാറ്റത്തിലൂടെ വിദേശത്തുള്ളവര്‍ക്ക് യുകെയിലെ തങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംഗമിക്കാന്‍ സാധിക്കുമെന്നാണ് യുകെ ഗവണ്‍മെന്റ് പറയുന്നത്.

യുകെ സര്‍ക്കാര്‍ നടത്തിയ പുതിയ ഇളവിനെ സ്വാഗതം ചെയ്ത് എയര്‍ലൈന്‍ ബോസുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങളെ യുകെയുടെ ഗ്രീന്‍ ട്രാവല്‍ ലിസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.ഇത്തരത്തില്‍ ഇളവുകളെ തുടര്‍ന്നും ആംബര്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഡിപ്പാര്‍ച്ചറിന് മുമ്പ് ലേറ്ററല്‍ ഫ്‌ലോ അല്ലെങ്കില്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാകണം. ഇതിന് പുറമെ ഇവര്‍ യുകെയിലെത്തിയതിന്റെ രണ്ടാം ദിവസം പിസിആര്‍ ടെസ്റ്റിനും വിധേയരാകണമെന്ന നിബന്ധനയുണ്ട്.

18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ഐസൊലേഷന്‍ വേണ്ട. കൂടാതെ പ്രായത്തിനനുസരിച്ച് മറ്റ് ചിലര്‍ക്കും ടെസ്റ്റും ആവശ്യമില്ല. ജൂലൈ 19 മുതല്‍ ആംബര്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് വരുന്നവരും രണ്ട് ഡോസ് വാക്‌സിനുമെടുത്തവര്‍ക്ക് ഐസൊലേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

എന്നാല്‍ യുകെയിലേക്ക് ഫ്രാന്‍സില്‍ നിന്നുമെത്തുന്നവര്‍ക്കുള്ള കടുത്ത നിയമങ്ങള്‍ നിലനില്‍ക്കും. ഇത് പ്രകാരം ഫ്രാന്‍സില്‍ നിന്നുമെത്തുന്നവര്‍ വാക്‌സിന്റെ രണ്ട് ഡോസുമെടുത്തവരാണെങ്കില്‍ പോലും ഇപ്പോഴും നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിഞ്ഞിരിക്കണം. എന്നാല്‍ ഈ നിബന്ധന ഈ വാരത്തിന്റെ അവസാനത്തില്‍ പുനരവലോകനത്തിന് വിധേയമാക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറയുന്നത്. പുതിയ മാറ്റത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ക്രൂയിസ് ഷിപ്പുകള്‍ക്ക് ഇംഗ്ലണ്ടില്‍ നിന്നും തിങ്കളാഴ്ച വിട്ട് പോകാന്‍ സാധിക്കും. 16 മാസത്തെ യാത്രാ വിലക്കിന് ശേഷമാണ് ഇവയ്ക്ക് യാത്രക്കുള്ള പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ഇന്റര്‍നാഷണല്‍ ക്രൂയിസുകള്‍ക്ക് ശനിയാഴ്ച മുതലായിരിക്കും പുറപ്പെടാന്‍ അനുവാദം ലഭിക്കുന്നത്.Other News in this category4malayalees Recommends