യുകെയില്‍ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി 11ാം ദിവസവും ഇടിവ് ; കഴിഞ്ഞ വാരത്തിലേക്കാള്‍ 16 ശതമാനം ഇടിവുണ്ടായി ഇന്നലെ 24,470 കേസുകള്‍; മരണത്തില്‍ ഒരാഴ്ചക്കിടെ ഇരട്ടിയിലധികം പെരുപ്പമുണ്ടായി ഇന്നലെ 65 മരണങ്ങള്‍; വാക്‌സിനേഷന്‍ യജ്ഞം തിരുതകൃതി

യുകെയില്‍ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി 11ാം ദിവസവും ഇടിവ് ; കഴിഞ്ഞ വാരത്തിലേക്കാള്‍ 16 ശതമാനം ഇടിവുണ്ടായി ഇന്നലെ 24,470 കേസുകള്‍; മരണത്തില്‍ ഒരാഴ്ചക്കിടെ ഇരട്ടിയിലധികം പെരുപ്പമുണ്ടായി ഇന്നലെ 65 മരണങ്ങള്‍; വാക്‌സിനേഷന്‍ യജ്ഞം തിരുതകൃതി
യുകെയില്‍ കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി 11ാം ദിവസവും ഇടിവ് രേഖപ്പെടുത്തിയെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വന്നു. ഒരാഴ്ചക്കിടെ രോഗബാധാ നിരക്കില്‍ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്നലെ 24,470 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കഴിഞ്ഞ ഞായറാഴ്ച 29,173 കേസുകള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 16 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.ഇന്നലെ രേഖപ്പെടുത്തിയ പുതിയ മരണങ്ങള്‍ 65 ആണ്.

കഴിഞ്ഞ ഞായറാഴ്ചത്തെ 28 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണങ്ങളില്‍ ഇരട്ടിയിലധികം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ മരണത്തോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 1,29,719 ആയാണുയര്‍ന്നിരിക്കുന്നത്. ജൂലൈ 31ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മുതിര്‍ന്നവരില്‍ 88.6 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 72.5 ശതമാനം പേര്‍ക്ക് വാക്‌സിന്റെ രണ്ടാം ഡോസും ലഭിച്ചിട്ടുണ്ട്.

രാജ്യത്ത് ഭീഷണിയുയര്‍ത്തി പടരുന്ന ഡെല്‍റ്റാ വേരിയന്റിനെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴി കോവിഡ് വാക്‌സിനുകളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മില്യണ്‍ കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ഈ ഓട്ടം സീസണില്‍ ഫൈസറിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാരുയര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ചെറുപ്പക്കാരെ വാക്‌സിനേഷന് പ്രോത്സാഹിപ്പിക്കുന്നതിനായി പലവിധ വാഗ്ദാനങ്ങളാണ് അധികൃതര്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിനായി കുറഞ്ഞ നിരക്കില്‍ ടാക്‌സ് സര്‍വീസിസുകളും ടേക്ക് ഏവേ സര്‍വീസുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവില്‍ കേസുകള്‍ കുറഞ്ഞ് വരുന്നുവെങ്കിലും അത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലുള്ള കാലതാമസം മൂലമാണെന്ന മുന്നറിയിപ്പുമായി അതിനിടെ ചില സയന്റിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുമുണ്ട്. ഇംഗ്ലണ്ടില്‍ ജൂലൈ 19ന് ശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ കൂടി എടുത്ത് മാറ്റിയതിന്റെ ഫലമായി വരാനിരിക്കുന്ന വാരങ്ങളില്‍ പ്രതിദിന കേസുകള്‍ കുതിച്ചുയരുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ രാജ്യത്ത് കുതിച്ചുയരുന്ന ഡെല്‍റ്റാ വേരിയന്റ് രാജ്യം നേടിയ വാക്‌സിന്‍ പ്രതിരോധത്തെ മറി കടക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.Other News in this category4malayalees Recommends