യുകെയില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ 85 ശതമാനം പേരുടെ വരുമാനങ്ങളും കോവിഡിന് മുമ്പുള്ള നിലയിലെത്തിയില്ല; ഭൂരിഭാഗം പേര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കാനോ വീട് വാങ്ങാനോ സാധ്യതയില്ലാതായി; 28 ശതമാനം പേരുടെയും വരുമാനം 2020ല്‍ പകുതിയായി

യുകെയില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ 85 ശതമാനം പേരുടെ വരുമാനങ്ങളും കോവിഡിന് മുമ്പുള്ള നിലയിലെത്തിയില്ല; ഭൂരിഭാഗം പേര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കാനോ വീട് വാങ്ങാനോ സാധ്യതയില്ലാതായി; 28 ശതമാനം പേരുടെയും വരുമാനം 2020ല്‍ പകുതിയായി
യുകെയില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ 85 ശതമാനം പേരുടെ വരുമാനങ്ങളും കോവിഡിന് മുമ്പുള്ള നിലയിലെത്തിയില്ലെന്ന മുന്നറിയിപ്പേകി ദി മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ അവസരം നഷ്ടമായെന്നും വെളിപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണം സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ 28 ശതമാനം പേരുടെയും വരുമാനം കഴിഞ്ഞ വര്‍ഷം പകുതിയായി കുറഞ്ഞുവെന്നാണ് ദി സ്‌പെഷ്യലിസ്റ്റ് ലെന്‍ഡേര്‍സ് സര്‍വേ വെളിപ്പെടുത്തുന്നത്.

കോവിഡ് കാരണം തങ്ങളുടെ ശമ്പളം കാല്‍ശതമാനത്തിനും 50 ശതമാനത്തിനും ഇടയില്‍ വെട്ടിക്കുറക്കപ്പെട്ടുവെന്നാണ് 16 ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സെല്‍ഫ് എംപ്ലോയ്ഡ് ബോറോവേര്‍സിന് ഒരു മോര്‍ട്ട്‌ഗേജ് ലഭിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുന്നുവെന്നാണ് 51 ശതമാനം പേര്‍ വിശ്വസിക്കുന്നത്. തങ്ങളുടെ സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്റ്റാറ്റസ് ഇല്ലാതായതിനാല്‍ ഹോം ലോണിന് അപേക്ഷിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നതെന്നാണ് 53 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്.

മേയ് മാസത്തില്‍ പുറത്ത് വിട്ട ഏറ്റവും പുതിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് കണക്ക് പ്രകാരം യുകെയില്‍ 4.4 മില്യണ്‍ സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കര്‍മാരാണുള്ളത്. തങ്ങളുടെ വരുമാനത്തില്‍ കോവിഡ് കാരണം യാതൊരു ഇടിവുമുണ്ടായിട്ടില്ലെന്നാണ് 18 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. കോവിഡിനിടെ തങ്ങളുടെ വരുമാനം വര്‍ധിച്ചുവെന്നാണ് 14 ശതമാനം സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Other News in this category4malayalees Recommends