എന്‍എച്ച്എസ് കോവിഡ് 19 ആപ്പ് യൂസര്‍മാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കുന്നതിന്റെ തോത് കുറച്ചു; ലക്ഷ്യം പരിധി വിട്ട അലേര്‍ട്ടുകളാലുള്ള ബുദ്ധിമുട്ടുകളൊഴിവാക്കല്‍; അഞ്ച് ദിവസത്തിന് പകരം ഇനി രണ്ട് ദിവസത്തിന് മുമ്പ് സമ്പര്‍ക്കത്തിലായവര്‍ക്ക് മാത്രം അലേര്‍ട്ട്

എന്‍എച്ച്എസ് കോവിഡ് 19 ആപ്പ് യൂസര്‍മാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കുന്നതിന്റെ തോത് കുറച്ചു; ലക്ഷ്യം പരിധി വിട്ട അലേര്‍ട്ടുകളാലുള്ള ബുദ്ധിമുട്ടുകളൊഴിവാക്കല്‍;  അഞ്ച് ദിവസത്തിന് പകരം ഇനി രണ്ട് ദിവസത്തിന് മുമ്പ് സമ്പര്‍ക്കത്തിലായവര്‍ക്ക് മാത്രം അലേര്‍ട്ട്
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എന്‍എച്ച്എസ് കോവിഡ് 19 ആപ്പ് കോവിഡ് സമ്പര്‍ക്കത്തെക്കുറിച്ച് മുന്നറിയിപ്പേകുന്നതിന്റെ തോത് കുറച്ചു. ഇത് പ്രകാരം നേരത്തെ ചെയ്തിരുന്നതിനേക്കാള്‍ കുറച്ച് പേര്‍ക്ക് മാത്രമേ ഇതിലൂടെ കോവിഡ് സമ്പര്‍ക്ക അറിയിപ്പ് നല്‍കുന്നുള്ളൂ. കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലാകുന്നവര്‍ക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നതിനാണ് ഈ ആപ്പിലൂടെ അലേര്‍ട്ടുകള്‍ നല്‍കി വരുന്നത്. പുതിയ മാറ്റമനുസരിച്ച് കോവിഡ് രോഗിയുമായി അഞ്ച് ദിവസം മുമ്പ് സമ്പര്‍ക്കത്തിലായവര്‍ക്കായിരുന്നു നേരത്തെ അലേര്‍ട്ടുകള്‍ നല്‍കിയിരുന്നതെങ്കില്‍ നിലവില്‍ അത് രണ്ട് ദിവസം മുമ്പ് സമ്പര്‍ക്കത്തിലായവര്‍ക്ക് മാത്രമാണ് അലേര്‍ട്ടുകള്‍ നല്‍കുന്നത്.

ഈ ആപ്പിലൂടെ അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ചുരുക്കാന്‍ സാധിക്കുമെന്നും അതേ സമയം കോവിഡ് സമ്പര്‍ക്കത്തിലൂടെയുണ്ടാകുന്ന അപകടമില്ലാതാക്കുന്ന ഈ ആപ്പിന്റെ ധര്‍മം നിലനിര്‍ത്താനും സാധിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്. ആപ്പില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആപ്പ് തുടര്‍ന്നും ഉപയോഗിക്കണമെന്നാണ് ഗവണ്‍മെന്റ് ജനത്തിന് നിര്‍ദേശമേകിയിരിക്കുന്നത്.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി ജൂലൈ 21 വരെയുള്ള ആഴ്ചയില്‍ ഏതാണ്ട് ഏഴ് ലക്ഷത്തോളം അലേര്‍ട്ടുകളായിരുന്നു ഈ ആപ്പിലൂടെ യൂസര്‍മാര്‍ക്ക് അയച്ചിരുന്നത്. ഈ ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള റെക്കോര്‍ഡാണിത്. ഇത്തരത്തില്‍ അലേര്‍ട്ട് ലഭിച്ചവര്‍ ഐസൊലേഷനില്‍ പോകണമെന്നത് നിര്‍ബന്ധമായതിനാല്‍ തല്‍ഫലമായി നിരവധി ജീവനക്കാര്‍ ഐസൊലേഷനില്‍ പോകേണ്ടി വരുകയും വിവിധ ഇന്റസ്ട്രികള്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടേണ്ടി വരുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് ഭക്ഷ്യ വിതരണം പോലുള്ള നിര്‍ണായകമായ മേഖലകളില്‍ ജോലി ചെയ്യുന്ന കീ വര്‍ക്കര്‍മാരെ സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നതില്‍ നിന്നൊഴിവാക്കാനും പകരം പ്രതിദിന കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കാനും തീരുമാനിച്ചിരുന്നു. ഇന്നലെ യുകെയില്‍ 21,952 പ്രതിദിന കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച 24,950 കേസുകള്‍ സ്ഥിരീകരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരാഴ്ചക്കിടെ ഇക്കാര്യത്തില്‍ താഴ്ചയാണുള്ളത്. ഇന്നലെ രാജ്യത്തക് 24 പുതിയ കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 14 കോവിഡ് മരണങ്ങളുണ്ടായതില്‍ നിന്നുള്ള വര്‍ധനവാണിത്.

Other News in this category4malayalees Recommends