ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകളില്‍ അഞ്ചാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ് ഇന്നലെ 21,952 ലൊതുങ്ങി; ഒരാഴ്ചക്കിടെ കേസുകളില്‍ 12 ശതമാനം ഇടിവുണ്ടായപ്പോള്‍ മരണത്തില്‍ 70 ശതമാനത്തിലധികം പെരുപ്പമുണ്ടായി ഇന്നലെ 24 മരണങ്ങള്‍

ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകളില്‍  അഞ്ചാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ് ഇന്നലെ 21,952 ലൊതുങ്ങി; ഒരാഴ്ചക്കിടെ കേസുകളില്‍ 12 ശതമാനം ഇടിവുണ്ടായപ്പോള്‍ മരണത്തില്‍ 70 ശതമാനത്തിലധികം പെരുപ്പമുണ്ടായി ഇന്നലെ 24 മരണങ്ങള്‍

ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നലെ അഞ്ചാഴ്ചക്കിടെ ഏറ്റവും ഇടിവുണ്ടായി ഇന്നലെ 21,952 കേസുകളിലൊതുങ്ങി. കഴിഞ്ഞ തിങ്കളാഴ്ച 24,950 കേസുകള്‍ രേഖപ്പെടുത്തിതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഒരാഴ്ചക്കിടെ 12 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ കോവിഡിന്റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും അവ്യക്തമാണെന്ന വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. അതായത് ഇന്നലെ പുറത്ത് വന്ന വ്യത്യസ്തമായ ഡാറ്റ പ്രകാരം രാജ്യമാകമാനം കേസുകള്‍ വര്‍ധിക്കുന്ന സ്ഥിതിയാണുള്ളത്.


കഴിഞ്ഞ തിങ്കളാഴ്ച വെറും 14 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇന്നലെ തിങ്കളാഴ്ച അത് 24 മരണങ്ങളായി കുതിച്ചുയര്‍ന്നത് അഥവാ ഇക്കാര്യത്തില്‍ 71.4 ശതമാനം പെരുപ്പമുണ്ടായത് ആശങ്കയേറ്റുന്നുണ്ട്. എന്നാല്‍ മഹാമാരിയുടെ പടര്‍ച്ച കുതിച്ചുയരുന്നതില്ലാതായി സമതുലിതമായിക്കൊണ്ടിരിക്കുന്നുവെന്ന കണക്കുകളും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത് ജൂലൈ 31ന് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ആശുപത്രികളിലുള്ളത് 593 കോവിഡ് രോഗികളാണ്. അതിന് മുമ്പത്തെ ശനിയാഴ്ച പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം 734 പേരായിരുന്നുവെന്നറിയുമ്പോഴാണ് ഇക്കാര്യത്തിലെ കുറവ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നലെ കോവി് കേസുകള്‍ അഞ്ചാഴ്ചക്കിടെ ഏറ്റവും കുറഞ്ഞത് പ്രതീക്ഷയേകുന്നുണ്ട് അതായത് ഇതിന് മുമ്പ് ജൂണ്‍ 29നായിരുന്നു ഇത്തരത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നത്.

എന്നാല്‍ രാജ്യമാകമാനം നടത്തുന്ന കോവിഡ് 19 ടെസ്റ്റുകള്‍ ഇന്നലെ ജൂണ്‍ 26ന് ശേഷം ഏറ്റവും കുറഞ്ഞുവെന്ന വസ്തുതയും പുറത്ത് വന്നിട്ടുണ്ട്. കേസുകള്‍ കുറയാന്‍ ഇതൊരു കാരണമായെന്ന് ചില എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നുമുണ്ട്. സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടി വരുമെന്ന ഭയത്താല്‍ നിലവില്‍ വളരെ കുറച്ച് പേര്‍ മാത്രമേ കോവിഡ് ടെസ്റ്റിന് വിധേയരാകാന്‍ മുന്നോട്ട് വരുന്നുള്ളുവെന്നും അതും കേസുകള്‍ കുറയാന്‍ കാരണമായെന്നും അതിനാല്‍ കേസുകള്‍ കുറഞ്ഞുവെന്ന പേരില്‍ ആശ്വസിക്കേണ്ടെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Other News in this category4malayalees Recommends