ലോര്‍ഡ്‌സ് ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍; തെളിവ് സഹിതം ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, വിമര്‍ശനവുമായി മുന്‍ താരങ്ങളും രംഗത്ത്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍; തെളിവ് സഹിതം ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ, വിമര്‍ശനവുമായി മുന്‍ താരങ്ങളും രംഗത്ത്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ പന്ത് ചുരണ്ടല്‍ നടന്നെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. ഇംഗ്ലണ്ട് താരം പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളില്‍ ഒരാള്‍ സ്‌പൈക്കുള്ള ഷൂ ഇട്ട് പന്തില്‍ ചവിട്ടുന്നതാണുള്ളത്. പ്രചരിക്കുന്ന ചിത്രങ്ങളിലെ കുറ്റാരോപിതനായ താരം ആരെന്ന് വ്യക്തമായിട്ടില്ല.

ഇന്ത്യന്‍ മുന്‍ താരങ്ങളായ ആകാശ് ചോപ്ര, വീരേന്ദര്‍ സെവാഗ്, മുതിര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ പത്മ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള ശേഖര്‍ ഗുപ്തയും പന്തല്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് സംശയം ഉന്നയിച്ചിട്ടുണ്ട്.

രാജ്യാന്തര മത്സരം കളിക്കുന്ന ഒരു താരവും അശ്രദ്ധമായി പന്തിനു മുകളില്‍ ചവിട്ടില്ലെന്നും അതൊരിക്കലുമൊരു ആക്‌സിഡന്റ് അല്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പന്തിന്റെ രൂപത്തില്‍ മനപ്പൂര്‍വ്വം മാറ്റം വരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്

Other News in this category4malayalees Recommends