കോവിഡ് ലോക്ക്ഡൗണ്‍ വെറുതെ കളഞ്ഞില്ല, വീഡിയോ ചെയ്തതോടെ യൂട്യൂബ് പ്രതിമാസം നാലു ലക്ഷം രൂപ വീതം നല്‍കി ; വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കോവിഡ് ലോക്ക്ഡൗണ്‍ വെറുതെ കളഞ്ഞില്ല, വീഡിയോ ചെയ്തതോടെ യൂട്യൂബ് പ്രതിമാസം നാലു ലക്ഷം രൂപ വീതം നല്‍കി ; വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തെ തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്ത് സമയം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയത് വഴി തനിക്ക് പ്രതിമാസം നല്ലൊരു തുക യൂട്യൂബില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. ഡല്‍ഹിമുംബൈ എക്‌സ്പ്രസ് ഹൈവേയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഹരിയാനയിലെത്തിയ അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു തന്റെ 'കോവിഡ് കാല അനുഭവങ്ങള്‍' വെളിപ്പെടുത്തിയത്.

'കോവിഡ് 19 കാലത്ത് ഞാന്‍ രണ്ട് കാര്യങ്ങള്‍ ചെയ്തു. ഒന്ന് വീട്ടില്‍ സ്വയം ഭക്ഷണം പാചകം ചെയ്യാന്‍ തുടങ്ങി. പ്രഭാഷണങ്ങള്‍ വീഡിയോ ആയി ചിത്രീകരിച്ചു. യൂട്യൂബില്‍ വലിയ കാഴ്ചക്കാര്‍ ഉള്ളതിനാല്‍ പ്രഭാഷണ വീഡിയോ ശ്രദ്ധേയമായി, യൂട്യൂബ് ഇപ്പോള്‍ എനിക്ക് പ്രതിമാസം 4 ലക്ഷം രൂപ നല്‍കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 95,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഡല്‍ഹിമുംബൈ എക്‌സ്പ്രസ് വേ, 2023 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലെ ദൗസയിലേക്കും വഡോദര മുതല്‍ അങ്കലേശ്വറിലേക്കുമുള്ള റോഡിന്റെ ഒരു ഭാഗം 2022 മാര്‍ച്ചില്‍ നിര്‍മ്മിക്കും.

Other News in this category4malayalees Recommends