അതിരുകടന്നു ഷംന ; മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിച്ച ഷംനയ്‌ക്കെതിരെ വിമര്‍ശനം

അതിരുകടന്നു ഷംന ; മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിച്ച ഷംനയ്‌ക്കെതിരെ വിമര്‍ശനം
തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ വിമര്‍ശനം. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് ഷംന. വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയുമായിരുന്നു.

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരു കടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്‌നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു.


Other News in this category4malayalees Recommends