മോഹന്‍ലാലിനെയും ടൊവിനോയെയും ചേര്‍ത്ത് പിടിച്ച് മോന്‍സന്‍, ടിപ്പുവിന്റെ സിംഹാസനത്തില്‍ പേളിയും മാതാ അമൃതാനന്ദമയിയും വരെ ; പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

മോഹന്‍ലാലിനെയും ടൊവിനോയെയും ചേര്‍ത്ത് പിടിച്ച് മോന്‍സന്‍, ടിപ്പുവിന്റെ സിംഹാസനത്തില്‍ പേളിയും മാതാ അമൃതാനന്ദമയിയും വരെ ; പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ കൂടുതല്‍ പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. സിനിമാതാരങ്ങള്‍, ആള്‍ദൈവങ്ങള്‍ , രാഷ്ട്രീയപ്രമുഖര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മോഹൻലാൽ മോന്‍സണിന്റെ വീട്ടിലെത്തിയത് നടൻ ബാല വഴി: സാമ്പത്തിക തട്ടിപ്പുകള്‍  നടത്തിയ മോന്‍സനെ പുകഴ്ത്തി ബാല | Actor Mohanlal|Actor Bala|Monson Mavunkal

മാതാ അമൃതാനന്ദമയിയും മല്ലികാ സുകുമാരനും മോന്‍സന്റെ വീട്ടിലെത്തിയെടുത്ത ചിത്രവും ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാവ് പി ജര്‍മിയാസ് എന്നിവര്‍ ഭരണിക്കാവില്‍ മോന്‍സണൊപ്പം വേദി പങ്കിട്ടതിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നു.. സമന്വയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ ഭവന സഹായ പരിപാടിയിലേക്കാണ് മോണ്‍സണ്‍ എത്തിയത്.


കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ലോക്‌നാഥ് ബെഹ്‌റ, ജിജി തോംസണ്‍, മന്ത്രി റോഷി അഗസ്റ്റിന്‍,നിലവിലെ ഡിജിപി അനില്‍ കാന്ത്, മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ തുടങ്ങവര്‍ക്കൊപ്പമുളള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചലച്ചിത്ര രംഗത്ത് നിന്നും നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. പലരും മോന്‍സന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസമാണ് എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Other News in this category4malayalees Recommends