ബോര്‍ഡര്‍ പോളിസി ട്രംപിന്റെതാണ് നല്ലതെന്ന് 51 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നു ; ബൈഡന്‍ പോര ; യുഎസിന്റെ പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ബൈഡന്റെ ഇമിഗ്രേഷന്‍ നയങ്ങളില്‍ എതിര്‍പ്പ്

ബോര്‍ഡര്‍ പോളിസി ട്രംപിന്റെതാണ് നല്ലതെന്ന് 51 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നു ; ബൈഡന്‍ പോര ; യുഎസിന്റെ പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ബൈഡന്റെ ഇമിഗ്രേഷന്‍ നയങ്ങളില്‍ എതിര്‍പ്പ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇമിഗ്രേഷന്‍ നയങ്ങളിലും ബോര്‍ഡര്‍ പോളിസികളിലും മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളിലും ജനങ്ങളുടെ അഭിപ്രായം വ്യക്തമാകുന്ന പോള്‍ പുറത്ത്. 51 ശതമാനം പേരും ട്രംപിന്റെ പോളിസികളെ അനുകൂലിക്കുന്നു. ഹെയ്തിയന്‍ കുടിയേറ്റക്കാരുടെ ക്യാമ്പുമായി ബന്ധപ്പെട്ട് കുറച്ചധികം പേര്‍ക്ക് ബൈഡന്റെ നിലപാടിനോട് യോജിപ്പില്ല.സര്‍വേയില്‍ 32 ശതമാനം പേര്‍ മാത്രമാണ് ബൈഡന്റെ ഇമിഗ്രേഷന്‍ പോളിസികളെ അനുകൂലിക്കുന്നത്. 11 ശതമാനം പേരും കുടിയേറ്റ നയങ്ങളില്‍ ട്രംപും ബൈഡനും ഒരുപോലെയുള്ള നടപടികളാണ് എടുക്കുന്നതെന്ന് അഭിപ്രായപ്പെടുന്നത്.

ഹെയ്തി കുടിയേറ്റക്കാരായ 12000 പേരെ യുഎസ് തിരിച്ചയക്കുകയാണ്. എന്നാല്‍ ഇതു കൂടാതെയുള്ള അയ്യായിരം പേരുടെ കണക്കുകള്‍ വ്യക്തമല്ല. ഡെല്‍ റിയോയിലെ ക്യാമ്പില്‍ 15000 ഓളം കുടിയേറ്റര്‍ ഉണ്ടെന്നാണ് കണക്ക്. കുടിയേറ്റക്കാരുമായി 12 ഓളം വിമാനങ്ങള്‍ അവരുടെ രാജ്യത്തെക്ക് പോകുമെന്നാണ് ഡിഎച്ച്എസ് സെക്രട്ടറി വ്യക്തമാക്കുന്നത്. ഭൂരിഭാഗം വോട്ടര്‍മാരും ഈ സംഭവത്തില്‍ അതൃപ്തിയിലാണ്.

When Biden Found Trump's Letter to Him in Oval Office, He 'Put It in His  Pocket and Did Not Share' It: Book

1401 ഹെയ്തി കുടിയേറ്റക്കാര്‍ 12 ഓളം ഫ്‌ളൈറ്റുകളിലായി തിരിച്ചുപോകും. 3206 പേര്‍ കസ്റ്റഡിയില്‍ 5000 പേര്‍ ക്യാമ്പില്‍ ഇങ്ങനെയാണ് കണക്കുകള്‍.

കുടിയേറ്റ നയങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിന് പാളിച്ച സംഭവിച്ചെന്നാണ് യുഎസ് ജനതയില്‍ ഒരുവിഭാഗം വിശ്വസിക്കുന്നത്. ട്രംപിന്റെ കുടിയേറ്റ നിയമങ്ങള്‍ പലതും അക്കാലത്തും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കര്‍ശനമായ പല തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോള്‍ ട്രംപിന്റെ നയങ്ങളെ അനുകൂലിച്ച് ഒരുവിഭാഗം എത്തിയിരിക്കുന്നത് ചര്‍ച്ചയായി മാറുകയാണ്.

Other News in this category4malayalees Recommends