ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 132ഓളം പേര്‍ പിടിയില്‍

ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 132ഓളം പേര്‍ പിടിയില്‍
ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 132ഓളം പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ തിരക്കില്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ഇത്തരം നിയമലം്ഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ. കൂടാതെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിന് ഒരാളെയും ക്വാറന്റൈന്‍ നിബന്ധനങ്ങള്‍ ലംഘിച്ചതിന് രണ്ട് പേരേയും ഇന്നലെ പിടികൂടിയിട്ടുണ്ട്.

പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Other News in this category4malayalees Recommends