നഴ്‌സുമാരുടെ ക്ഷാമം കോവിഡ് പ്രതിസന്ധിയില്‍ ആശങ്കയാകുന്നു ; ആയിരക്കണക്കിന് പുതിയ ജീവനക്കാര്‍ ആവശ്യമായി വരും ; നഴ്‌സുമാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു

നഴ്‌സുമാരുടെ ക്ഷാമം കോവിഡ് പ്രതിസന്ധിയില്‍ ആശങ്കയാകുന്നു ; ആയിരക്കണക്കിന് പുതിയ ജീവനക്കാര്‍ ആവശ്യമായി വരും ; നഴ്‌സുമാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു
സമാനതകളില്ലാത്ത സാഹചര്യമാണ് യുഎസില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതോടെ. താളം തെറ്റുന്ന രീതിയില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമായി. പലയിടത്തും ചികിത്സ കിട്ടാന്‍ താമസം നേരിട്ടു. ഡോക്ടര്‍മാരും നഴ്‌സുമാരും വന്‍ തോതില്‍ ഒരു യുദ്ധം തന്നെ നയിക്കുകയാണ്. കോവിഡ് കേസുകള്‍ പരിഗണിക്കുന്നതിനാല്‍ സാധാരണ രോഗങ്ങള്‍ക്ക് വേണ്ട പരിഗണന പോലും നല്‍കാനാകുന്നില്ല. കുറച്ചു കാലമായി നഴ്‌സിങ്ങ് മേഖല കടുത്ത പ്രതിസന്ധിയിലുമാണ്. ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് പ്രശ്‌നം. സമ്മര്‍ദ്ദത്തിലാണ് പല നഴ്‌സുമാരും ജോലി തുടരുന്നത്.

പ്രൊഫഷണലായ കൂടുതല്‍ നഴ്‌സുമാരെ നിയമിക്കേണ്ട അവസ്ഥയാണ്.

ആയിരക്കണക്കിന് രോഗികള്‍ക്ക് പലപ്പോഴും വേണ്ട മെഡിക്കല്‍ അറ്റന്‍ഷന്‍ നല്‍കാന്‍ കഴിയാതെ പോകുന്നു.റിട്ടയര്‍മെന്റ് പ്രായത്തിലുള്ള നഴ്‌സുമാരുടെ എണ്ണവും ആശങ്കപ്പെടുത്തുന്നതാണ്. ഇവര്‍ പിരിഞ്ഞുപോകുന്നതിനൊപ്പം കോവിഡ് പ്രതിസന്ധിയില്‍ ജോലി ഉപേക്ഷിക്കുന്നവരും കൂടിയായതോടെ സ്ഥിതി കൈവിട്ട അവസ്ഥയാണ്. പഠിച്ചിറങ്ങിയെത്തുന്നവര്‍ക്ക് വേണ്ട പരിചയ സമ്പത്തില്ലാതെ ഐസിയു ഉള്‍പ്പെടെ കൈകാര്യം ചെയ്യാനാകില്ല. കൃത്യമായ പരിചയ സമ്പത്തും കഴിവുമുണ്ടെങ്കില്‍ മാത്രമേ കോവിഡ് പ്രതിസന്ധിയില്‍ മികച്ച സേവനം നല്‍കാനാകൂ. ഉടന്‍ നഴ്‌സുമാരെ നിയമിച്ചാല്‍ മാത്രമേ ആരോഗ്യ മേഖലയിലെ പ്രതിസന്ധി അവസാനിക്കൂ.

Other News in this category



4malayalees Recommends